പരിശീലനത്തിനിടെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡും ശുഭ്മാൻ ​ഗില്ലും  പിടിഐ
Sports

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുതല്‍ രാജ്‌കോട്ടില്‍; വുഡ് കളിക്കും

ഇംഗ്ലണ്ടും ഇന്ത്യയും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് രാജ് കോട്ടില്‍ തുടക്കമാകും. രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. രാജ്‌കോട്ടിലെ പിച്ച് തുടക്കത്തില്‍ പേസര്‍മാരെ തുണയ്ക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കില്‍ നിന്നും മോചിതനായത് ഇന്ത്യയ്ക്ക് ആത്മവിശ്വാസമേകുന്നു. വിരാട് കോഹ് ലിയും ലോകേഷ് രാഹുലും കളിക്കാത്തത് മധ്യനിരയെ ദുര്‍ബലമാക്കുന്നു. ജഡേജ കളിച്ചില്ലെങ്കില്‍ സര്‍ഫറാസ് ഖാന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും.

മികച്ച പ്രകടനം പുറത്തെടുക്കാത്ത വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിനെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചാല്‍ യുവ കീപ്പര്‍ ധ്രുവ് ജുറെലിനും അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. കെ എല്‍ രാഹുലിന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ട് ടീമില്‍ ഒരു മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. യുവ സ്പിന്നര്‍ ഷുഐബ് ബഷീറിന് പകരം മാര്‍ക്ക് വുഡ് കളിക്കും. രണ്ടാം ടെസ്റ്റില്‍ വുഡ് കളിച്ചിരുന്നില്ല. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണൊപ്പം വുഡ് ഇംഗ്ലീഷ് പേസാക്രമണത്തെ നയിക്കും. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം