ഫോട്ടോ:ബിസിസിഐ, ട്വിറ്റർ 
Sports

ഈ ലോകകപ്പിലും ഇന്ത്യക്ക് രക്ഷയില്ല, സെമി ഫൈനല്‍ വരെ എത്തും: ബ്രയാന്‍ ലാറ

സെമി ഫൈനല്‍ മുതല്‍ അവര്‍ എങ്ങനെ കളിക്കും എന്നത് ആശ്രയിച്ചിരിക്കും കാര്യങ്ങള്‍ എന്നും ലാറ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യ തോല്‍ക്കാന്‍ പോകുന്ന ലോകകപ്പ് ആണ് ഇതെന്ന് വിന്‍ഡിസ് ഇതിഹാസ താരം ബ്രയാന്‍ ലാറ. സെമി ഫൈനല്‍ വരെ ഇന്ത്യ എത്തുമെന്ന് ലാറ പറയുന്നു. എന്നാല്‍ സെമി ഫൈനല്‍ മുതല്‍ അവര്‍ എങ്ങനെ കളിക്കും എന്നത് ആശ്രയിച്ചിരിക്കും കാര്യങ്ങള്‍ എന്നും ലാറ പറഞ്ഞു. 

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പോലുള്ള ടീമുകള്‍ക്കാണ് ലാറ ഇവിടെ പ്രാധാന്യം നല്‍കുന്നത്. സെമി ഫൈനല്‍ വരെ അവര്‍ എത്തിയാല്‍ എളുപ്പത്തില്‍ അവര്‍ വിട്ടുകൊടുക്കില്ല. കഠിനാധ്വാനം ചെയ്യേണ്ടി വരും. അതെല്ലാം കാണാനായി ഞാന്‍ കാത്തിരിക്കുകയാണ്, ലാറ പറഞ്ഞു. 

ഇന്ത്യ ഫേവറിറ്റുകള്‍

ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ് ഇന്ത്യ എന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ മേഖലയിലും കരുത്തരാണ് ഇന്ത്യ എന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ ചൂണ്ടിക്കാണിച്ചിരുന്നു. 2013ന് ശേഷം ഐസിസി കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 

2021ലെ ട്വന്റി20 ലോകകപ്പിന് ശേഷം ട്വന്റി20 നായക സ്ഥാനത്ത് നിന്ന് മാറുമെന്ന് വിരാട് കോഹ് ലി പ്രഖ്യാപിച്ചിരുന്നു. കോഹ്‌ലിക്ക് വേണ്ടി കിരീടം ഉയത്തണം എന്ന് ഇന്ത്യന്‍ മുന്‍ താരം സുരേഷ് റെയ്‌ന ഉള്‍പ്പെടെ പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT