India Hockey Team x
Sports

ഹര്‍മന്‍പ്രീത് സിങിന് ഹാട്രിക്ക്, മലേഷ്യയേയും തകര്‍ത്തു; തുടരെ നാലാം ജയവുമായി ഇന്ത്യ

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ജലന്ധര്‍: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ അപരാജിത മുന്നേറ്റം തുടര്‍ന്നു ഇന്ത്യ. തുടരെ നാലാം വിജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. കരുത്തരായ മലേഷ്യയെ 4-2 എന്ന സ്‌കോറിനു തകര്‍ത്താണ് ഇന്ത്യ നാലാം വിജയത്തിലെത്തിയത്. ഹര്‍മന്‍പ്രീത് സിങിന്റെ ഹാട്രിക്ക് ഗോളുകളാണ് ഇന്ത്യന്‍ ജയത്തിന്റെ കാതല്‍. സുഖ്ജീതിന്റെ കിടിലന്‍ ഫീല്‍ഡ് ഗോളും ജയത്തിന്റെ മാറ്റ് കൂട്ടി.

കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. പെനാല്‍റ്റിയില്‍ നിന്നു ഹര്‍മന്‍പ്രീതാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാല്‍ മലേഷ്യ വെല്ലുവിളിയുയര്‍ത്തി തിരിച്ചടിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. 25ാം മിനിറ്റില്‍ അവര്‍ സമനില ഗോളും കണ്ടെത്തി.

മൂന്നാം ക്വാര്‍ട്ടര്‍ തുടങ്ങി 33ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. ഇതും പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു.

43ാം മിനിറ്റില്‍ സുഖ്ജീതിന്റെ മുന്നേറ്റം. ഹര്‍ദിക് സിങിന്റെ പാസില്‍ നിന്നു താരം ഫീല്‍ഡ് ഗോളിലൂടെ ഇന്ത്യയെ 3-1 എന്ന നിലയിലാക്കി. 58ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് തന്റെ ഹാട്രിക്ക് തികച്ച് ഇന്ത്യന്‍ സ്‌കോര്‍ 4-1ല്‍ എത്തിച്ചു. കളിയുടെ അവസാന ഘട്ടത്തില്‍ മലേഷ്യ രണ്ടാം ഗോള്‍ മടക്കി ആശ്വാസം കൊണ്ടു.

India Hockey Team continued their dominant run in the Asian Champions Trophy 2026, but not before being pushed by a spirited Malaysia side in a contest that tested their composure and attacking depth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

തിരുവനന്തപുരത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവറെ കാണാതായി; ഭാര്യയെ രക്ഷപ്പെടുത്തി

അര്‍ഷ്ദീപിന്റെ '65 പവര്‍ വിക്കറ്റുകൾ', റെക്കോര്‍ഡ്!

അനായാസം, അതിവേഗം പിവി സിന്ധു! സീസണിലെ രണ്ടാം കിരീടം

ആംബുലൻസ് കാത്തുനിന്ന് മുന്നിലേക്ക് ചാടി; 21കാരന് ദാരുണാന്ത്യം