ഫോട്ടോ: പിടിഐ 
Sports

'ചാമ്പ്യന്‍മാരെ പോലെ കളിച്ചു, രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്'- രോഹിതിനെ പിന്തുണച്ച് കപില്‍

ടീം തോറ്റെങ്കിലും ടൂര്‍ണമെന്റിലുടനീളം ഇന്ത്യ പുറത്തെടുത്ത മികവിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകകപ്പിൽ പത്ത് തുടര്‍ വിജയങ്ങളുമായി അപരാജിത മുന്നേറ്റം നടത്തി ഫൈനലിലെത്തിയിട്ടും കിരീട പോരില്‍ കാലിടറിയത് ഇന്ത്യന്‍ ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. ടീം തോറ്റെങ്കിലും ടൂര്‍ണമെന്റിലുടനീളം ഇന്ത്യ പുറത്തെടുത്ത മികവിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുന്നു. 

ഇപ്പോള്‍ മുന്‍ നായകനും ഇന്ത്യക്ക് ആദ്യ ലോകകപ്പ് സമ്മാനിച്ച ഇതിഹാസ താരവുമായ കപില്‍ ദേവ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മുന്‍ നായകന്റെ പിന്തുണ.

'നിങ്ങള്‍ ചാമ്പ്യന്‍മാരെപ്പോലെ ഉജ്ജ്വലമായി തന്നെ കളിച്ചു. തല ഉയര്‍ത്തി തന്നെ നില്‍ക്കുക. കിരീടം നേടുകയാണ് ആത്യന്തിക ലക്ഷ്യം. അതു സാധിച്ചില്ലെങ്കിലും നിങ്ങള്‍ വിജയികള്‍ തന്നെയാണ്. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു'- കപില്‍ കുറിച്ചു. 

ഇന്ത്യയെ ആറ് വിക്കറ്റിനു വീഴ്ത്തിയാണ് ഓസ്‌ട്രേലിയ ലോകകപ്പ് നേടുന്നത്. അവരുടെ ആറാം ലോക കിരീടം. 2003ലും ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT