Karun Nair എക്സ്
Sports

കരുണ്‍ നായര്‍ ഇല്ല; മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ, നാലാം ടെസ്റ്റിലും ടോസ് നഷ്ടം, ബാറ്റിങ്

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ടോസ് കിട്ടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ടോസ് കിട്ടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ ടെസ്റ്റില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ബാറ്റിങ്ങിന് ഇറങ്ങുന്നത്.

കരുണ്‍ നായരിന് പകരം സായ് സുദര്‍ശന്‍ ടീമില്‍ ഇടംനേടി. കഴിഞ്ഞ കളികളിലെ മോശം പ്രകടനമാണ് കരുണ്‍ നായര്‍ക്ക് വിനയായത്. പരിക്കേറ്റ ആകാശ് ദീപിന് പകരം പേസര്‍ അന്‍ഷുല്‍ കാംബോജ് കളിക്കും. അന്‍ഷുല്‍ കാംബോജിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനാണ് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ ബി സായ് സുദര്‍ശന്‍ മടങ്ങിയെത്തിയിരിക്കുകയാണ്.

ഓള്‍റൗണ്ടറുടെ റോളില്‍ നിതീഷ് റെഡ്ഡിക്ക് പകരക്കാരനായി ശാര്‍ദുല്‍ ഠാക്കൂറിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്കേറ്റതിനെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ റെഡ്ഡിയെ മാറ്റിയത്. ഇതുവരെയുള്ള മൂന്ന് മത്സരങ്ങളില്‍ 33 കാരനായ കരുണ്‍ നായരുടെ സംഭാവന 0, 20, 31, 26, 40, 14 എന്നിങ്ങനെയാണ്.

India make three changes in the fourth test against england, Karun Nair is out of the team; England win the toss and elect to bowl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT