ദിനേഷ് കാർത്തിക്ക് എക്‌സ്
Sports

രോഹിത് ശര്‍മയ്ക്ക് ശേഷം അടുത്ത ക്യാപ്റ്റന്‍ ആര്? മനസില്‍ രണ്ട് താരങ്ങളെന്ന് കാര്‍ത്തിക്

ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ സ്ഥിരം നായകനെയും ബിസിസിഐ തേടുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്ക് ശേഷം എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ നായകന്‍ ആരാകും. ലോകകപ്പ് നേട്ടത്തിന് പിന്നാലെ രോഹിത് ടി20 യില്‍ നിന്ന് വിരമിച്ചപ്പോള്‍ നായകനായത് സൂര്യകുമാര്‍ യാദവാണ്. എന്നാല്‍ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ സ്ഥിരം നായകനെയും ബിസിസിഐ തേടുന്നുണ്ട്.

യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ടീം മാനേജ്‌മെന്റ് അവസരം നല്‍കിയിരുന്നു. താരത്തെ ഐപിഎല്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായ ഗില്ലിനെ ഭാവി ഇന്ത്യന്‍ ക്യാപ്റ്റനായിപരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യ പരാജയമായി മാറിയപ്പോള്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ആശങ്ക കണക്കിലെടുത്ത് ടി20 യില്‍ സൂര്യകുമാറിനാണ് നായക പദവി ലഭിച്ചത്.

എന്നാല്‍ മൂന്ന് ഫോര്‍മാറ്റുകളിലും ടീമിനെ നയിക്കാന്‍ യോഗ്യന്‍ ആരാണെന്നാണ് ബിസിഐയും തേടുന്നത്. ഭാവി ക്യാപ്റ്റനാരാകും എന്ന ചോദ്യത്തിന് മുന്‍ താരം ദിനേഷ് കാര്‍ത്തിക് രണ്ട് താരങ്ങളുടെ പേരാണ് പറഞ്ഞത്. ക്രിക്ക്ബസ് പരിപാടിയില്‍ ആരാധകന്റെ ചോദ്യത്തിനായിരുന്നു കാര്‍ത്തിക്കിന്റെ മറുപടി.

'രണ്ട് കളിക്കാര്‍ എന്റെ മനസ്സിലേക്ക് വരുന്നു, അവര്‍ക്ക് കഴിവുണ്ട്, തീര്‍ച്ചയായും സമീപഭാവിയില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കാനാകും. ഒന്ന്, ഋഷഭ് പന്ത്. രണ്ട്, ശുഭ്മാന്‍ ഗില്‍,. ഇരുവരും ഐപിഎല്‍ ടീമുകളിലെ ക്യാപ്റ്റന്‍മാരാണ്, ഇന്ത്യന്‍ ടീമിനെ പല തവണ നയിച്ചിട്ടുണ്ട്. സമയമാകുമ്പോള്‍, അവര്‍ക്ക് ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാകാനുള്ള അവസരമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,' കാര്‍ത്തിക് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT