ഫോട്ടോ: ട്വിറ്റർ 
Sports

ലോകകപ്പിന് മുന്‍പ് നേര്‍ക്കുനേര്‍; ഓഗസ്റ്റ് 28ന് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സരംക്രമം പുറത്തു വന്നു. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11വരെ ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ് നടക്കുക. 

2020ലാണ് ടൂര്‍ണമെന്റ് നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നത്. കോവിഡിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിരവൈരികളായ ഇന്ത്യ- പാകിസ്ഥാന്‍ നേര്‍ക്കുനേര്‍ വരുന്നത് ഓഗസ്റ്റ് 28നാണ്. വരാനിരിക്കുന്ന ലോകകപ്പിന് മുന്‍പ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരികയാണെന്ന സവിശേഷതയുമുണ്ട് ഈ പോരാട്ടത്തിന്. 

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് പാകിസ്ഥാന്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ലോകകപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ നേടുന്ന ആദ്യ വിജയം കൂടിയായിരുന്നു ഇത്. 

ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചിരവൈരികളുടെ നേര്‍ക്കുനേര്‍ പോര്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

SCROLL FOR NEXT