ഫോട്ടോ: എഎഫ്പി 
Sports

ശ്രീലങ്ക തോറ്റു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ നേരത്തെ കലാശപ്പോരിന് സ്ഥാനം ഉറപ്പാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം. ഇന്ത്യക്ക് നേരിയ ഭീഷണിയായി നിന്ന ശ്രീലങ്ക ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ നേരത്തെ കലാശപ്പോരിന് സ്ഥാനം ഉറപ്പാക്കിയിരുന്നു. രണ്ടാം സ്ഥാനത്ത് ഇന്ത്യയായിരുന്നു. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം പോരില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. 

അതോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളും വിജയിച്ചാല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് ഭീഷണിയാകുമെന്ന നില വന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ അവര്‍ പരാജയപ്പെട്ടതോടെ ഇന്ത്യ ബര്‍ത്തുറപ്പിച്ചു. 

തോല്‍വിയോടെ ശ്രീലങ്കയുടെ പോയിന്റ് 52.78 എന്ന നിലയിലായി. ഇന്ത്യക്ക് നിലവില്‍ 56.94 പോയിന്റുണ്ട്. അഹമ്മദാബാദില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് പോരാട്ടം സമനിലയില്‍ അവസാനിക്കാനാണ് സാധ്യതയുള്ളത്. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ പോയിന്റ് 58.80 എന്ന നിലയിലായിരിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

കെയ്ന്‍ വില്ല്യംസന്റെ ഉജ്ജ്വല സെഞ്ച്വറി; ത്രില്ലര്‍ പോരില്‍  ശ്രീലങ്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍