India cricket 
Sports

അവസാന ഓവര്‍ വരെ ആവേശം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 'ത്രില്ലര്‍' ജയം

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 17 റണ്‍സ് വിജയം. കോഹ് ലിയുടെ സെഞ്ച്വറി ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 49.2 ഓവറില്‍ 332 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 80 പന്തില്‍ 72 റണ്‍സെടുത്ത മാത്യു ബ്രിറ്റ്സ്കിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

39 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് മാര്‍ക്കോ  യാൻസൻ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചു. ടോണി ബേ(36 പന്തില്‍ 35), ബ്രെവിസ്(28 പന്തില്‍ 37), കോര്‍ബിന്‍ ബോഷ്(51 പന്തില്‍ 67) എന്നിവരും ദേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെച്ചു. നേരത്തെ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 120 പന്തില്‍ 135 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 102 പന്തില്‍ നിന്നാണ് താരം മൂന്നക്കം തൊട്ടത്.

സെഞ്ച്വറിയോടെ സച്ചിന്റെ റെക്കോഡും കോഹ് ലി തിരുത്തിയെഴുതി. ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് കോഹ് ലി സ്വന്തം പേരിലാക്കിയത്. 56 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍, 51 പന്തില്‍ 57 റണ്‍സ് നേടിയ രോഹിത് ശര്‍മ എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. 18 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 80-1 എന്ന നിലയിലായിരുന്നു ടീം. 20 ഓവറില്‍ ഇന്ത്യ 153 ലെത്തി. 161 റണ്‍സില്‍ നില്‍ക്കെയാണ് രോഹിത് പുറത്താകുന്നത്. . 22ാം ഓവറില്‍ രോഹിത്തിനെ പുറത്താക്കി മാര്‍ക്കോ യാന്‍സനാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നു സിക്‌സും അഞ്ച് ഫോറുമാണ് രോഹിത്തിന്റെ ബാറ്റില്‍നിന്നു പിറന്നത്. പിന്നീടെത്തിയ ഗെയ്ക്വാദും (14 പന്തില്‍ 8), വാഷിങ് ടണ്‍ സുന്ദര്‍(13) എന്നിവര്‍ നിരാശപ്പെടുത്തി.

38ാം ഓവറില്‍ സെഞ്ച്വറി തികച്ച കോഹ് ലി അടുത്ത ഓവറില്‍ തകര്‍ത്തടിച്ചു. രണ്ട് വീതം ഫോറും സിക്സും നേടിയതോടെ ഓവറില്‍ ഇന്ത്യ 21 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ 43-ാം ഓവറില്‍ കോഹ് ലിയെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കി. 120 പന്തില്‍ നിന്ന് 11 ഫോറുകളുടെയും ഏഴു സിക്സറിന്റെയും അകമ്പടിയോടെ 135 റണ്‍സെടുത്താണ് താരം മടങ്ങിയത്. പിന്നീട് കെ.എല്‍. രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. ആറാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും ടീമിനെ മുന്നൂറ് കടത്തി. ക്യാപ്റ്റനായെത്തിയ മത്സരത്തില്‍ രാഹുല്‍ അര്‍ധസെഞ്ചുറിയോടെ തിളങ്ങി. രാഹുല്‍ 56 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് പുറത്തായി. ജഡേജ 20 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു.

India secures 'thriller' win over South Africa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രിക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ; അഡ്വക്കേറ്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

ആസൂത്രണമികവില്‍ ശബരിമല ദര്‍ശനപുണ്യം; റെക്കോര്‍ഡ് ഭക്തര്‍, ചരിത്ര വരുമാനം

പൊരുതിയത് വൈഭവും അഭിഗ്യാനും മാത്രം; ബംഗ്ലാദേശിന് മുന്നില്‍ 239 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ

ശബരിമല സ്വര്‍ണക്കൊള്ള: കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

SCROLL FOR NEXT