സഞ്ജു സാംസൺ  ഫയൽ
Sports

സഞ്ജു ബാറ്റിങ്ങ് വെടിക്കെട്ട് തുടരുമോ?; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 ഇന്ന്

ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വി വി എസ് ലക്ഷ്മണ്‍ ആണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍

Author : സമകാലിക മലയാളം ഡെസ്ക്

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബനിലെ കിങ്സ് മീഡ് സ്റ്റേഡിയത്തില്‍ രാത്രി 8.30 നാണ് മത്സരം ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഓപ്പണറാകും. അഭിഷേക് ശര്‍മ്മയാണ് സഹ ഓപ്പണര്‍.

ബംഗ്ലാദേശിനെതിരായ അവസാനമത്സരത്തില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയിരുന്നു. ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വി വി എസ് ലക്ഷ്മണ്‍ ആണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഒരുക്കത്തിലായതിനാലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ലക്ഷ്മണെ കോച്ചായി നിയമിച്ചത്.

ഇന്ത്യന്‍ ടീമില്‍ രമണ്‍ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവരാണ് പുതുമുഖങ്ങള്‍. ഹര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്. സൂര്യകുമാര്‍ യാദവിന് കീഴില്‍ ഇന്ത്യ രണ്ട് ടി 20 പരമ്പരകള്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു സൂര്യയും സംഘവും വിജയിച്ചത്.

എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീം കരുത്തുറ്റ നിരയുമായാണ് എത്തുന്നത്. ടി20 പരമ്പരയുടെ ഔദ്യോഗിക സംപ്രേക്ഷണാവകാശം സ്പോര്‍ട്സ് 18നാണ്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് 18 ചാനലില്‍ മത്സരം കാണാനാകും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മത്സരം ജിയോ സിനിമാ ആപ്പിലും കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT