ഇന്ത്യന്‍ ടീം പിടിഐ
Sports

കോഹ്‌ലി തിരിച്ചെത്തുമോ? അവസാന മൂന്ന് ടെസ്റ്റിലേക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

ഒന്നാം ടെസ്റ്റ് കഴിഞ്ഞതിനു പിന്നാലെ കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരുന്നു

സമകാലിക മലയാളം ഡെസ്ക്
കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരുന്നു. ഇരുവര്‍ക്കും പകരമായി സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ടീമിലെത്തി

മുംബൈ: ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായി നേരത്തെ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് തിരഞ്ഞെടുത്തത്.

പിന്നാലെ ടീമില്‍ ഉള്‍പ്പെട്ടിരുന്ന വിരാട് കോഹ്‌ലി വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്‍മാറിയതോടെ രജത് പടിദാറിനെ പകരക്കാരനായി തിരഞ്ഞെടുത്തു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലേക്ക് കോഹ്‌ലി തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ നോക്കുന്തന്.

ഒന്നാം ടെസ്റ്റ് കഴിഞ്ഞതിനു പിന്നാലെ കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റ് പുറത്തായിരുന്നു. ഇരുവര്‍ക്കും പകരമായി സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ടീമിലെത്തി.

ടീമില്‍ സെപ്ഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവ് ഉണ്ട്. എന്നാല്‍ ആദ്യ ടെസ്റ്റില്‍ താരം കളിച്ചില്ല. രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെ സ്പിന്നര്‍മാരായി ആരൊക്കെ എന്നതു ടീം മാനേജ്‌മെന്റിനു തലവേദന ഉണ്ടാക്കുന്ന കാര്യമാണ്.

വാഷിങ്ടന്‍ സുന്ദറിനെയോ കുല്‍ദീപിനേയോ ആരെ കളിപ്പിക്കണം എന്നത് ഇന്ത്യക്ക് മുന്നില്‍ ചോദ്യ ചിഹ്നമായി നില്‍ക്കുന്നു. ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ ടീം. അതിന്റെ സമ്മാര്‍ദ്ദവുമായാണ് ടീം കളിക്കാനൊരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT