ഫോട്ടോ: ട്വിറ്റർ 
Sports

അര്‍ധ സെഞ്ച്വറിയടിച്ച് സ്മൃതിയും ഷെഫാലിയും; ഓസ്‌ട്രേലിയയെ അനായാസം വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍, ജയം 9 വിക്കറ്റിന്

ഇന്ത്യക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ധാന (54), ഷെഫാലി വര്‍മ (പുറത്താകാതെ 64) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. ഒന്‍പത് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 142 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു മറികടന്നു. 17.4 ഓവറില്‍ ഇന്ത്യ കളി സ്വന്തമാക്കി പരമ്പരയില്‍ മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 141 റണ്‍സിനു എല്ലാവരും പുറത്തായിരുന്നു. 

ഇന്ത്യക്കായി ഓപ്പണര്‍മാരായ സ്മൃതി മന്ധാന (54), ഷെഫാലി വര്‍മ (പുറത്താകാതെ 64) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. സ്മൃതിയാണ് പുറത്തായ ഏക താരം. ഷെഫാലി മൂന്ന് സിക്‌സും ആറ് ഫോറും സഹിതമാണ് അര്‍ധ സെഞ്ച്വറി നേടിയത്. സ്മൃതി ഏഴ് ഫോറും ഒരു സിക്‌സും പറത്തി. വിജയം സ്വന്തമാക്കുമ്പോള്‍ ഷെഫാലിക്കൊപ്പം ജെമിമ റോഡ്രിഗസായിരുന്നു (6) പുറത്താകാതെ നിന്നത്. 

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 19.2 ഓവറില്‍ 141 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ടിറ്റാസ് സാധുവിന്റെ മികച്ച ബൗളിങാണ് ഓസീസിനെ തകര്‍ത്തത്. 

ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ രേണുക സിങ്, അമന്‍ജോത് കൗര്‍ എന്നിവര്‍ പങ്കിട്ടു. 

ഓസീസ് നിരയില്‍ ഫൊയ്ബ് ലിച്ഫീല്‍ഡ് 49 റണ്‍സെടുത്ത് ടോപ് സ്‌കോററായി. എല്ലിസ് പെറി 37 റണ്‍സ് കണ്ടെത്തി. ബെത് മൂണി (17), അന്നബെല്‍ സതര്‍ലാന്‍ഡ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് പേര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി