india 
Sports

ടോസ് ഇന്ത്യയ്ക്ക്, നെതര്‍ലന്‍ഡ്‌സിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു, സഞ്ജു ടീമിലില്ല

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിങ്ങും വാഷിങ്ടണ്‍ സുന്ദറും പ്ലേയിങ് 11ലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിനും അക്ഷര്‍ പട്ടേലിനും വിശ്രമം അനുവദിച്ചു.

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് നെതര്‍ലന്‍ഡ്‌സിനെ നേരിടാന്‍ പോകുന്നത്. കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സിനെതിരേ വമ്പന്‍ സ്‌കോര്‍ നേടി കരുത്തുകാട്ടുകയാവും ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിരിക്കുന്നത്. സൗത്താഫ്രിക്ക, സിംബാബ് വെ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ എതിരാളികള്‍.

ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹർദിക് പാണ്ഡ്യ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

നെതർലൻഡ്സ് പ്ലേയിങ് ഇലവൻ– മിച്ചൽ ലെവിറ്റ്, മാക്സ് ഒഡുഡ്, ബാസ് ഡെ ലീഡ്,കോളിൻ അക്കർമാൻ, സ്കോട്ട് എഡ്‍വാർഡ്സ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സാക് ലിയോൺ കാചെറ്റ്, ലോഗൻ വാൻ ബീക്, നോവ ക്രോസ്, ആര്യൻ ദത്ത്, റോളഫ് വാൻ ദർ മെർവെ, കൈൽ ക്ലെൻ.

India to bat first against netherlands in T20 world-cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

എന്തൊരു 'തോല്‍വി'! ജയിക്കാന്‍ മറന്ന് കൊല്‍ക്കത്ത; ചെപ്പോക്കില്‍ വീണ്ടും സിഎസ്‌കെയുടെ 'വിസില്‍പ്പോട്'

'എല്ലാത്തിനും കാരണം കോവിഡ് വാക്സിൻ'... ഷെയ്ൻ വോണിന്റെ മരണത്തിൽ മകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

SCROLL FOR NEXT