ഇന്ത്യന്‍ ടീം  
Sports

കാര്യവട്ടത്ത് ഇന്ന് ഇന്ത്യ ഇറങ്ങും; എല്ലാ കണ്ണുകളും കോഹ്‌ലിയിലേക്ക്, മഴ വില്ലനാകുമോ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയുടെ ആദ്യ ഏകദിനം ഇന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം. ഇന്ത്യന്‍ ബാറ്റര്‍മാരുടെ വെടിക്കെട്ടും ബൗളര്‍മാരുടെ തീപ്പൊരി പ്രകടനവും കാത്തിരിക്കുകയാണ് ആരാധകര്‍.

എന്നാല്‍ ഈര്‍പ്പവും മഞ്ഞുവീഴ്ചയും വില്ലനാകുന്ന പിച്ചില്‍ ആര്‍ക്കാകും മുന്‍ഗണനയെന്നത് ടീം സെലക്ഷനെ ആശ്രയിച്ചിരിക്കും. വിക്കറ്റിന്റെ സ്വഭാവം, ബാറ്റിങ് ഫേസുകളിലെ സ്ട്രൈക്ക് റേറ്റ്, ഫീല്‍ഡിങ് മികവ് എന്നിവ നിര്‍ണായകമാണ്.

മത്സരത്തില്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് വന്‍ റെക്കോര്‍ഡ് നേട്ടങ്ങളാണ്. കാര്യവട്ടം സ്റ്റേഡിയത്തില്‍ കളിച്ച രണ്ട് ഏകദിനങ്ങളില്‍ നിന്നായി ഇതുവരെ പുറത്താകാതെ 199 റണ്‍സാണ് കോഹ്‌ലി നേടിയിട്ടുള്ളത്. 2023 ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെ 110 പന്തില്‍ 13 ഫോറുകളും 8 സിക്‌സറുകളും അടക്കം പുറത്താകാതെ അടിച്ചുകൂട്ടിയ 166 റണ്‍സ് ഇതില്‍ പ്രധാനമാണ്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇതുവരെ കളിച്ച 43 മത്സരങ്ങളിലെ 41 ഇന്നിങ്‌സുകളില്‍ നിന്നായി 66.50 ശരാശരിയില്‍ 9 സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും അടക്കം 2,261 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയിട്ടുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് (18,426 റണ്‍സ്) ശേഷം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ കോഹ്‌ലി, ഏകദിനത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും ലോകത്തെ രണ്ടാമത്തെ ബാറ്ററുമാകാന്‍ വെറും 59 റണ്‍സ് മാത്രം അകലെയാണ്. നിലവില്‍ 314 മത്സരങ്ങളിലെ 302 ഇന്നിങ്‌സുകളില്‍ നിന്ന് 58.59 ശരാശരിയില്‍ 54 സെഞ്ചുറികളും 79 അര്‍ധസെഞ്ചുറികളും അടക്കം 14,941 റണ്‍സാണ് 37-കാരനായ കോഹ്ലിയുടെ സമ്പാദ്യം; ഉയര്‍ന്ന സ്‌കോര്‍ 183 ആണ്.

ലിസ്റ്റ്-എ ക്രിക്കറ്റില്‍ സച്ചിന്റെ സര്‍വകാല റെക്കോര്‍ഡായ 60 സെഞ്ച്വറികള്‍ മറികടക്കാന്‍ കോഹ്‌ലിക്ക് ഇനി രണ്ട് സെഞ്ച്വറികള്‍ കൂടി വേണം; നിലവില്‍ ഈ ഫോര്‍മാറ്റില്‍ 59 സെഞ്ച്വറിറികളാണ് കോഹ്‌ലിക്കുള്ളത്. സ്വന്തം നാട്ടില്‍ അന്താരാഷ്ട്ര തലത്തില്‍ 41 സെഞ്ച്വറികള്‍ നേടിയിട്ടുള്ള കോഹ്‌ലി, സച്ചിന്റെ 42 സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ രണ്ട് സെഞ്ച്വറികള്‍ കൂടി അടിച്ചെടുക്കേണ്ടതുണ്ട്.

സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ സച്ചിന്റെ റെക്കോര്‍ഡ് (164 മത്സരങ്ങളില്‍ നിന്ന് 6,976 റണ്‍സ്) മറികടക്കാന്‍ കോഹ്‌ലിക്ക് ഇനി 110 റണ്‍സ് കൂടി മതി. നിലവില്‍ സ്വന്തം നാട്ടില്‍ 130 മത്സരങ്ങളിലെ 127 ഇന്നിങ്‌സുകളില്‍ നിന്ന് 62.42 ശരാശരിയില്‍ 27 സെഞ്ചുറികളും 36 അര്‍ധസെഞ്ചുറികളും അടക്കം 6,867 റണ്‍സാണ് കോഹ്‌ലിക്കുള്ളത്.

മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ആദ്യ മണിക്കൂറുകളില്‍ തന്നെ വിറ്റു തീര്‍ന്നിരുന്നതിനാല്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്ന് ഉറപ്പാണ്. നാളെ മഴയുടെ സാധ്യതകളും ഇതുവരെ പ്രവചിച്ചിട്ടില്ല. രാവിലെ പത്തിനു ശേഷം ആരാധകരെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും.

പ്രവേശനത്തിന് ക്യു ആര്‍ കോഡ് സ്‌കാനിങ്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മത്സരത്തിനുള്ള സ്റ്റേഡിയം പ്രവേശനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തിറക്കി. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പ്രവേശനത്തിനായി പ്രത്യേക ക്യുആര്‍ കോഡ് ടിക്കറ്റ് ജീനി ആപ്പില്‍ മത്സരദിവസം രാവിലെ എട്ടു മണി മുതല്‍ ലഭ്യമാകും. സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക് ഈ കോഡ് സ്‌കാന്‍ ചെയ്തായിരിക്കും അകത്തേക്ക് പ്രവേശിക്കാനാവുക.

പ്രിന്റ് ചെയ്ത ടിക്കറ്റുകളുമായി വരുന്നവര്‍ക്കും സമാനമായ പരിശോധനയുണ്ടാകും. അവരുടെ ടിക്കറ്റിലുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക. ടിക്കറ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന ?ഔട്ടര്‍ ഗേറ്റിലൂടെയും ഇന്നര്‍ ഗേറ്റിലൂടെയും മാത്രമേ കാണികള്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളു. ഒരു തവണ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് അത് ഓട്ടോമാറ്റിക് ആയി അപ്രത്യക്ഷമാകും. അതിനാല്‍ സ്റ്റേഡിയത്തില്‍ നിന്നും പുറത്തിറങ്ങിയാല്‍ പിന്നീട് ഒരു കാരണവശാലും വീണ്ടും അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

India to take the field in Karyavattom today; all eyes on Kohli—will rain play

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ചത് 105 ഗ്രാം എംഡിഎംഎ; തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ചക്രവാതച്ചുഴി, കള്ളക്കടല്‍ റെഡ് അലര്‍ട്ട്; ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Today's Rashi Phalam September 27| വിദേശത്തേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട ഒരു വിവരം ലഭിക്കും, ധനസ്ഥിതി തൃപ്തികരമായി തുടരും

മാതാ അമൃതാനന്ദമയി ദേവി നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി: അമിത് ഷാ; ത്രിസപ്തതി ആഘോഷങ്ങള്‍ക്ക് അമൃതപുരിയില്‍ തുടക്കം