India top 5 batters x
Sports

136, 98, 85, 80, 55*... വിദേശ പിച്ചില്‍ ഇങ്ങനെ ഒന്ന് ആദ്യം; ഇന്ത്യക്ക് റെക്കോര്‍ഡ്!

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ചരിത്രമെഴുതി ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് സംഘം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറുമായി ബാറ്റിങ് തുടരുമ്പോള്‍ പുതിയ റെക്കോര്‍ഡ് കൂടി മുന്‍നിര ബാറ്റര്‍മാര്‍ ചേര്‍ന്നു ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ ഏഴുതി ചേര്‍ത്തു. ഒരു വിദേശ പിച്ചിലെ ടെസ്റ്റ് ഇന്നിങ്‌സില്‍ ഇതാദ്യമായി ഇന്ത്യയുടെ ആദ്യ 5 ബാറ്റര്‍മാരും അര്‍ധ സെഞ്ച്വറിക്ക് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തു. കെഎല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും യശസ്വി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടിയാണ് പുതു ചരിത്രം എഴുതിയത്.

5 മുന്‍നിര ബാറ്റിങ് സംഘത്തിന്റേയും മികവിന്റെ ബലത്തില്‍ ഇന്ത്യ 118 റണ്‍സിന്റെ ലീഡുമായാണ് മൂന്നാം ദിനത്തിലെ കളി അവസാനിപ്പിച്ചത്. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്‌സ് 368 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സെന്ന മികച്ച നിലയിലാണ്.

13ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച കെഎല്‍ രാഹുല്‍ 290 പന്തുകള്‍ നേരിട്ട് 9 ഫോറും 2 സിക്‌സും സഹിതം 136 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 9 ഫോറും 2 സിക്‌സും സഹിതം 146 പന്തില്‍ 98 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 89 പന്തില്‍ 16 ഫോറുകള്‍ സഹിതം 85 റണ്‍സ് വാരി. ദേവ്ദത്ത് പടിക്കല്‍ 10 ഫോറുകള്‍ സഹിതം 175 പന്തില്‍ 80 റണ്‍സെടുത്തു. കളി നിര്‍ത്തുമ്പോള്‍ ഋഷഭ് പന്ത് 62 പന്തില്‍ 5 ഫോറും 2 സിക്‌സും സഹിതം 55 റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്തരത്തിലൊരു ബാറ്റിങ് പ്രകടനം 4 തവണയേ സംഭവിച്ചിട്ടുള്ളു. അതുപക്ഷേ ഇന്ത്യന്‍ മണ്ണില്‍ തന്നെയായിരുന്നു. അതിനാല്‍ തന്നെ കിവി മണ്ണിലെ ഈ ചരിത്ര നേട്ടത്തിന് തിളക്കമേറെ.

ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഇന്ത്യയുടെ അദ്യ 5 ബാറ്റര്‍മാരും 50ന് മുകളില്‍ സ്‌കോര്‍ ചെയ്ത മത്സരങ്ങള്‍.

  • ഓസ്‌ട്രേലിയക്കെതിരെ, കൊല്‍ക്കത്ത, 1998

  • ന്യൂസിലന്‍ഡിനെതിരെ, മൊഹാലി, 1999

  • ശ്രീലങ്കക്കെതിരെ, ബ്രാബോണ്‍, 2009

  • ഇംഗ്ലണ്ടിനെതിരെ, ധരംശാല, 2024

  • ന്യൂസിലന്‍ഡിനെതിരെ, വെല്ലിങ്ടന്‍, 2026

India's batting firepower came to the fore in the first Test against New Zealand in Wellington as the visitors scripted a piece of history, with all their top five batters scoring fifty-plus in the same innings in an away Test for the first time

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവി മോഹിച്ചല്ല വന്നത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുറിവേല്‍പ്പിച്ചതില്‍ ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പ്'; കുറിപ്പുമായി പത്മജ

കായീച്ചയെ തുരത്താന്‍ ഫിറമോണ്‍ കെണി; മത്തന്‍ വിളവെടുപ്പ് ഇനി വീട്ടുപറമ്പിലാകാം

'കാശുണ്ടാക്കണേല്‍ തമിഴിലും തെലുങ്കിലും ഐറ്റം സോങ് ചെയ്യണം'; അവര്‍ എനിക്ക് നല്‍കിയത് അഞ്ച് വര്‍ഷം; പാര്‍വതി

വയറ്റിൽ ​ഗ്യാസ് കയറ്റം പതിവാണോ? എന്തൊക്കെ മുൻകരുതുകൾ എടുക്കണം

ISRO-യിൽ ഫ്രഷേഴ്‌സിന് അവസരം; 400 ഒഴിവുകൾ, +2 മുതൽ യോഗ്യത