മുഹമ്മദ് ഇനാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍
Sports

ഓസ്‌ട്രേലിയന്‍ പര്യടനം; അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ മലയാളി താരവും

ഏകദിന, ചതുര്‍ദിന പരമ്പരകളാണ് ഇന്ത്യ കളിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ മലയാളി താരവും ഇടംപിടിച്ചു. മുഹമ്മദ് ഇനാനാണ് ഇടം കണ്ടത്. ബാറ്റിങ് ഓള്‍ റൗണ്ടറാണ് താരം. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിനെതിരെ ചതുര്‍ദിന, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ താരം ഇടം കണ്ടു.

മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുര്‍ദിന പോരാട്ടങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിനെ മുഹമ്മദ് അമാന്‍ നയിക്കും. സോഹം പട്‌വര്‍ധന്‍ ചതുര്‍ദിന ടീമിന്റെ ക്യാപ്റ്റനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെപ്റ്റംബര്‍ 21, 23, 26 തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍. സെപ്റ്റംബര്‍ 30 മുതലാണ് ചതുര്‍ദിന പരമ്പര തുടങ്ങുന്നത്.

മുന്‍ ഇന്ത്യന്‍ പരിശീലകനും ഇതിഹാസ ബാറ്ററുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡും ടീമിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും മഹാരാജ ടി20 പോരിലും മികവുറ്റ പ്രകടനമാണ് സമിത് പുറത്തെടുത്തത്. ഇതാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കുള്ള വഴി തെളിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT