India U20 women’s football team x
Sports

ഇന്ത്യയുടെ 'പെണ്‍ പുലികള്‍' ഏഷ്യന്‍ കപ്പിന്! 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അണ്ടര്‍ 20 ഫുട്‌ബോള്‍ ടീം

യോഗ്യത നേടുന്നത് രണ്ട് പതിറ്റാണ്ടിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

യാങ്കോണ്‍: രണ്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനു വിരമാമിട്ട് ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം. എഎഫ്‌സി അണ്ടര്‍ 20 വനിതാ ഏഷ്യന്‍ കപ്പ് പോരാട്ടത്തിനു ഇന്ത്യന്‍ ടീം യോഗ്യത സ്വന്തമാക്കി. മ്യാന്‍മറിനെ 1-0ത്തിനു വീഴ്ത്തിയാണ് ഇന്ത്യ 20 വര്‍ഷത്തിനു ശേഷം ഏഷ്യന്‍ കപ്പിനു യോഗ്യത സ്വന്തമാക്കിയത്.

യോഗ്യതാ പോരട്ടത്തിന്റെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായാണ് ടീമിന്റെ മുന്നേറ്റം. കളിയുടെ 27ാം മിനിറ്റില്‍ പൂജ നേടിയ ഒറ്റ ഗോളിലാണ് ഇന്ത്യ സീറ്റുറപ്പിച്ചത്. നേഹയുടെ അസിസ്റ്റിൽ നിന്നാണ് പൂജയുടെ ​ഗോൾ വന്നത്.

ആദ്യ പകുതിയില്‍ ഇന്ത്യയുടെ ആധിപത്യമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ മ്യാന്‍മര്‍ തിരിച്ചു വരാന്‍ കിണഞ്ഞു ശ്രമിച്ചു. എന്നാല്‍ ഇന്ത്യ പ്രതിരോധം കരുത്തുറ്റതാക്കി അവരുടെ മുന്നേറ്റങ്ങളെ ചെറുത്തു. പുതിയ പരിശീലകനായ സ്വീഡൻകാരൻ ജോക്കി അലക്സാൻഡേഴ്സിനു കീഴിൽ ടീം മികവിലേക്ക് ഉയരുന്ന കാഴ്ചയാണ് കാണുന്നത്.

India U20 women's football team qualified for the AFC U20 Women's Asian Cup for the first time in 20 years with a 1-0 win over Myanmar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT