india under 19 vs bangladesh under 19 x
Sports

പൊരുതിയത് വൈഭവും അഭിഗ്യാനും മാത്രം; ബംഗ്ലാദേശിന് മുന്നില്‍ 239 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ

അണ്ടര്‍ 19 ലോകകപ്പില്‍ അര്‍ധ സെഞ്ച്വറിയടിച്ച് വൈഭവ് സൂര്യവംശിയും അഭിഗ്യാന്‍ കുണ്ടുവും

സമകാലിക മലയാളം ഡെസ്ക്

ബുലവായോ: അണ്ടര്‍ 19 ലോകകപ്പിലെ രണ്ടാം പോരാട്ടത്തില്‍ ബംഗ്ലാദേശ് ടീമിനെതിരെ 238 റണ്‍സെടുത്ത് ഇന്ത്യ. 48.3 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടായി. ടോസ് നേടി ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്കു തിരിച്ചടിയേറ്റു. 12 റണ്‍സില്‍ തുടരെ രണ്ട് വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. 53 റണ്‍സില്‍ മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു.

പിന്നീട് നാലാം വിക്കറ്റില്‍ വൈഭവ് സൂര്യവംശിയും അഭിഗ്യാന്‍ കുണ്ടുവും ചേര്‍ന്ന സഖ്യമാണ് ഇന്ത്യയെ കര കയറ്റിയത്. ഇരുവരും ചേര്‍ന്നു സ്‌കോര്‍ 115 വരെ എത്തിച്ചു. സ്‌കോര്‍ 115ല്‍ നില്‍ക്കെ വൈഭവ് പുറത്തായി. അപ്പോഴും ഒരറ്റത്ത് അഭിഗ്യാന്‍ പൊരുതി നിന്നെങ്കിലും മറ്റാരും കാര്യമായി പിന്തുണച്ചില്ല.

അഭിഗ്യാന്‍ കുണ്ടു 4 ഫോറും 3 സിക്‌സും സഹിതം 80 റണ്‍സെടുത്ത് ടോപ് സ്‌കോററായി. വൈഭവ് 67 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 72 റണ്‍സെടുത്തു. കനിഷ്‌ക് ചൗഹാനാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 28 റണ്‍സ് കണ്ടെത്തി.

അവസാന വിക്കറ്റില്‍ കൂറ്റന്‍ അടികളുമായി കളം വാണ ദീപേഷ് ദേവേന്ദ്രനാണ് സ്‌കോര്‍ 238ല്‍ എത്തിച്ചത്. താരം 6 പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം തൂക്കി.

ബംഗ്ലാദേശിനായി അല്‍ ഫഹദ് 5 വിക്കറ്റെടുത്തു. ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍, അസിസുല്‍ ഹകിം എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

india under 19 vs bangladesh under 19 Under 19 World Cup India are playing Bangladesh in the backdrop of a mega relationship breakdown between the two cricket boards

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയാക്ക് വട്ടാ, സ്വരം ലീ​ഗിന്റേത്; ഊളമ്പാറയ്ക്ക് അയയ്ക്കണ്ടേ'; വിഡി സതീശനെതിരേ വെള്ളാപ്പള്ളി

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

ഓള്‍ഡ് ട്രഫോര്‍ഡ്, മൈക്കല്‍ കാരിക്ക്! മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാട്ടങ്കം ജയിച്ചു

ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രാക്കില്‍, വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

വോട്ടര്‍പ്പട്ടികയില്‍ പേരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ഹിയറിങ്ങിനെത്തി

SCROLL FOR NEXT