ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര 3-2നു സ്വന്തമാക്കിയതിനു പിന്നാലെ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്! ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം 400 സിക്‌സുകള്‍ നേടുന്ന ആദ്യ ടീമെന്ന ഒരിക്കലും മായാത്ത അനുപമ നേട്ടം ഇന്ത്യ സ്വന്തമാക്കി. മാത്രമല്ല ഒരു കലണ്ടര്‍ വര്‍ഷം ഒറ്റ എതിരാളിക്കെതിരെ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഈ വര്‍ഷം 142 സിക്‌സുകള്‍ പറത്തി.
ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന 40ാം പോരാട്ടത്തിലാണ് 400 സിക്‌സ് നേട്ടം. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സിക്‌സുകള്‍ നേടിയാണ് ഇന്ത്യ അനുപമ റെക്കോര്‍ഡ് സ്വന്തമാക്കിയത്. അവസാന ടി20യില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ 11 സിക്‌സുകള്‍ പറത്തിയതോടെയാണ് ചരിത്രത്തിലാദ്യമായി ഒരു ടീം കലണ്ടര്‍ വര്‍ഷം 400 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്നത്. ഇഷാന്‍ കിഷന്‍ 5, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 4, നമാന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ സിക്‌സുകള്‍ പറത്തി. നമാന്‍ ധിര്‍ ആണ് ഇന്ത്യയുടെ 400ാം സിക്‌സര്‍ തൂക്കിയ ബാറ്റര്‍.
ഓസ്‌ട്രേലിയ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. ഓസ്‌ട്രേലിയ 2025ല്‍ 326 സിക്‌സുകള്‍ ഒരു കലണ്ടര്‍ വര്‍ഷം പറത്തിയതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. ഇതാണ് ഇന്ത്യ 400 എന്ന മാജിക്ക് നമ്പറാക്കി പരിവര്‍ത്തിപ്പിച്ചത്. 2022ല്‍ 289 സിക്‌സുകള്‍ നേടിയതായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച സീസണ്‍. 2022ല്‍ ഇന്ത്യയുടെ സിക്‌സര്‍ ആവറേജ് 7.2 ആയിരുന്നെങ്കില്‍ 2026ല്‍ എത്തുമ്പോള്‍ അത് 10 ആയി ഉയര്‍ന്നിട്ടുമുണ്ട്.
ഈ വര്‍ഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ താരം ഓപ്പണര്‍ അഭിഷേക് ശര്‍മ തന്നെയാണ്. താരം 86 സിക്‌സുകള്‍ പറത്തി. ഇഷാന്‍ കിഷനാണ് രണ്ടാം സ്ഥാനത്ത് താരം 60 സിക്‌സുകള്‍. മൂന്നാം സ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണ്‍ ആണ്. താരം 50 സിക്‌സുകളും ഈ വര്‍ഷം പറത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates