സൂര്യകുമാര്‍ 
Sports

കൂട്ടത്തകര്‍ച്ചയിലും ഒറ്റയാള്‍ പോരാട്ടം, സൂപ്പര്‍ ഇന്നിങ്‌സുമായി സൂര്യകുമാര്‍, യുഎസ്എയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ യുഎസ്എയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 161 റണ്‍സ്. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 161 റണ്‍സ് സ്‌കോര്‍ ചെയ്തത്. 49 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ വംശജനായ മീഡിയം പേസർ ഷാഡ്ലി വാൻ ഷാൽക്വിക്കാണ് യുഎസിനായി തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുഎസ്എ ബൗളര്‍മാര്‍ക്ക് മുന്നില്‍ കൂട്ടത്തോടെ മടങ്ങിയതോടെ വന്‍ തകര്‍ച്ചയിലേക്ക് എത്തിയിരുന്നു. 77 ന് ആറ് എന്ന നിലയിലേക്ക് ഇന്ത്യ വീണപ്പോഴും ഒരറ്റത്ത് സൂര്യകുമാര്‍ യാദവ് മാത്രമാണ് പൊരുതിയത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ പുറത്തായി. അഭിഷേകിനെ കൂടാതെ ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായി. റിങ്കു സിങ്(6), ഹര്‍ദീക് പാണ്ഡ്യ(5) എന്നിവരും രണ്ടക്കം കാണാതെ പുറത്തായി. 16 പന്തില്‍ 20 റണ്‍സ് നേടി ഇഷാന്‍ കിഷനും 16 പന്തില്‍ 25 റണ്‍സ് നേടി തിലക് വര്‍മയും 11 പന്തിൽ നിന്ന് 14 റണ്‍സ് നേടി അക്ഷര്‍ പട്ടേലുമാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ഏഴാം വിക്കറ്റിൽ 41 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യ - അക്ഷർ പട്ടേൽ സഖ്യമാണ് ഇന്ത്യയെ 100 കടത്തിയത്. 24 പന്തിൽ നിന്നായിരുന്നു ഈ സഖ്യം 41 റൺസടിച്ചത്.

India usa t20 world cup 2026 match live updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറം ജില്ലയെ വിഭജിക്കണം: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ സ്വര്‍ണ മോതിരം; ഉടമയ്ക്ക് തിരികെ നല്‍കി ഹരിത കര്‍മ സേനാംഗങ്ങള്‍

'ഞങ്ങള്‍ ജിഹാദികള്‍', വന്ദേഭാരത് ട്രെയിനില്‍ ബോംബ് വെക്കുമെന്ന് ഭീഷണി; വ്യാജമെന്ന് റെയില്‍വേ

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, യുഎസ് വ്യാപാര കരാറില്‍ ഇന്ത്യയ്ക്കായി തുറക്കുന്നത് 30 ട്രില്യണ്‍ ഡോളറിന്റെ വിപണി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്; സ്‌കോട്ട്ലന്‍ഡിനെ എറിഞ്ഞൊതുക്കി, റൊമാരിയോ ഷെപ്പേര്‍ഡിന് ഹാട്രിക്ക്

SCROLL FOR NEXT