ഫോട്ടോ: ട്വിറ്റർ 
Sports

നേരിയ മഴ തടസപ്പെടുത്തി, നിര്‍ത്തി വച്ച പോരാട്ടം പുനരാരംഭിച്ചു; ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

ആദ്യം ബാറ്റിങിനു ഇറങ്ങിയ ഓസ്‌ട്രേലിയക്ക് നാലാം പന്തില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ നഷ്ടമായി. നാല് റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമിയാണ് മടക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം നിര്‍ത്തിവച്ചു. അല്‍പ്പ സമയത്തിനു ശേഷം പോരാട്ടം പുനരാരംഭിച്ചു. നേരിയ മഴയിൽ ഔട്ട് ഫീല്‍ഡിലെ നനവിനെ തുടര്‍ന്നാണ് പോരാട്ടം നിര്‍ത്തിയത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

37 ഓവറില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയിലാണ്. 24 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 5 റണ്‍സുമായി ജോഷ് ഇംഗ്ലിസുമാണ് ക്രീസില്‍. 

ആദ്യം ബാറ്റിങിനു ഇറങ്ങിയ ഓസ്‌ട്രേലിയക്ക് നാലാം പന്തില്‍ തന്നെ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ നഷ്ടമായി. നാല് റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമിയാണ് മടക്കിയത്. 

പിന്നീട് രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ചേര്‍ന്നു പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിച്ചു. വാര്‍ണര്‍ അര്‍ധ സെഞ്ച്വറിയുമായി മടങ്ങി. താരം 52 റണ്‍സ് കണ്ടെത്തി. ആറ് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു അര്‍ധ സെഞ്ച്വറി. 

അധികം താമസിയാതെ സ്മിത്തും പുറത്തായി. താരം 41 റണ്‍സെടുത്തു. മൂന്ന് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പിന്നാലെ വന്ന മര്‍നസ് ലബുഷെയ്‌നും പിടിച്ചു നിന്നു. താരം 39 റണ്‍സെടുത്തു മടങ്ങി. 

ഇന്ത്യക്കായി ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അശ്വിന്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT