ശുഭ്മാൻ ​ഗില്ലും മിച്ചൽ മാർഷും image credit: bcci
Sports

രോഹിത് തന്നെ ഓപ്പണര്‍, ടീമില്‍ മാറ്റമില്ല; ഇന്ത്യയ്ക്ക് ബാറ്റിങ്

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

അഡ്ലെയ്ഡ്: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാവൂ. പെര്‍ത്തില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ രണ്ടു മാറ്റമുണ്ട്. ജോഷ് ഫിലിപ്പിന് പകരം വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയെയും നഥാന്‍ എല്ലിസിന് പകരം സേവ്യര്‍ ബാര്‍ട്ട്‌ലെറ്റിനെയും ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തി.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാം ഏകദിനത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ സ്വപ്നം കാണുന്നില്ല. രണ്ടാം ഏകദിനത്തില്‍ വിജയിച്ച് പരമ്പരയില്‍ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ഒരുങ്ങുന്നത്. മറിച്ച് രണ്ടാം ഏകദിനത്തിലും തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. ദീര്‍ഘനാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്സിയിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ഫോമിലേക്ക് ഉയരാന്‍ കഴിയുമെന്നാണ് ഇരു താരങ്ങളുടെയും പ്രതീക്ഷ. ഏകദിന ക്യാപ്റ്റനായി അരങ്ങേറിയ ശുഭ്മാന്‍ ഗില്ലിനും ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ഏകദിനത്തില്‍ ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍.

ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ , വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്

India vs Australia 2nd ODI Match at Adelaide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT