Shubman Gill image credit: BCCI
Sports

കോഹ് ലിയും രോഹിത്തും ഫോമിലേക്ക് ഉയരുമോ?; ഓസ്‌ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്.

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് പിന്നിലാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

രണ്ടാം ഏകദിനത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ സ്വപ്‌നം കാണുന്നില്ല. രണ്ടാം ഏകദിനത്തില്‍ വിജയിച്ച് പരമ്പരയില്‍ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ഒരുങ്ങുന്നത്. മറിച്ച് രണ്ടാം ഏകദിനത്തിലും തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. ദീര്‍ഘനാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ആദ്യ ഏകദിനത്തില്‍ നിരാശപ്പെടുത്തിയിരുന്നു. രണ്ടാം ഏകദിനത്തില്‍ ഫോമിലേക്ക് ഉയരുന്നതിന് കടുത്ത പരിശീലനത്തിലാണ് ഇരു താരങ്ങളും. ഏകദിന ക്യാപ്റ്റനായി അരങ്ങേറിയ ശുഭ്മാന്‍ ഗില്ലിനും ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ഏകദിനത്തില്‍ ശക്തമായി തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റന്‍.

അതേ സമയം കാലാവസ്ഥ നോക്കുകയാണെങ്കില്‍ അഡ്ലെയ്ഡില്‍ ഈ ആഴ്ച്ച മുഴുവന്‍ ഇടവിട്ട് മഴയെത്തിയിരുന്നു. എങ്കിലും റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്നത്തെ മത്സരത്തിന് വലിയ ആശങ്കയ്ക്ക് വകയില്ല. എന്നാല്‍, അന്തരീക്ഷം മൂടിക്കെട്ടിയിരിക്കും. കാറ്റും പ്രതീക്ഷിക്കാം. എന്നാല്‍ മത്സരം തടസപ്പെടില്ല. മൂടിക്കെട്ടിയ ആകാശം പേസര്‍മാരെ പിന്തുണയ്ക്കും.

India vs Australia 2nd ODI match today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ ലോക്സഭ പാസ്സാക്കി; ബില്ല് വലിച്ചുകീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

കുഞ്ഞുമുഹമ്മദിനെതിരൊയ കേസില്‍ മെല്ലെപ്പോക്ക്; രക്ഷപ്പെടാനുള്ള സമയം നല്‍കുന്നു; ഉടന്‍ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി

രുചി തേടിയ ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരഞ്ഞത് ഈ വിഭവങ്ങൾ

SCROLL FOR NEXT