Virat Kohli x
Sports

കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി; രോഹിത് 26ല്‍ പുറത്ത്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ മികച്ച ടോട്ടല്‍ ലക്ഷ്യമിട്ട് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ മികച്ച സ്‌കോറിനായി പൊരുതുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയില്‍. മത്സരം 30 ഓവര്‍ പിന്നിട്ടു.

ഇന്ത്യക്കായി മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി. താരം 66 പന്തില്‍ 8 ഫോറുകള്‍ സഹിതം 65 റണ്‍സെടുത്തു. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 47 പന്തില്‍ 26 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 31 റണ്‍സുമായി പുറത്തായി.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നില്‍.

അനാരോഗ്യം കാരണം കെഎല്‍ രാഹുല്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇഷാന്‍ കിഷനാണ് പകരക്കാരന്‍.

ഇംഗ്ലണ്ട് നിരയില്‍ ജോഷ് ടോംഗും ലിയാം ഡോവ്‌സനും പ്ലെയിങ് ഇലവനില്‍ ഇല്ല. ഗസ് അറ്റ്കിന്‍സ്, സാഖിബ് മഹമൂദ് എന്നിവരാണ് പകരം ടീമിലെത്തിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഗുര്‍ണൂര്‍ ബ്രാര്‍, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

Jofra Archer delivered the breakthrough England desperately needed, dismissing Virat Kohli for a well-made 65 to end a threatening partnership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മതചടങ്ങുകളില്‍ യൂണിഫോം വേണ്ട'; ഡിജിപിയുടെ വിലക്ക് വിലക്കി ഹൈക്കോടതി

'അസാധാരണ' റെക്കോർഡിൽ മെസി! ​​'ഗോൾഡൻ ബൂട്ടിലും' മുന്നിൽ

'തോന്ന്യാസം പറയരുത്'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍; നിര്‍ത്തിപ്പൊരിച്ച് സറീന്‍ ഖാന്‍

'എന്നെ പറഞ്ഞോ, എന്റെ കൊച്ചിനെ പറഞ്ഞാല്‍ എല്ലാത്തിനെയും പൂട്ടും; വല്ലവന്റേയും ജീവിതം വിറ്റ് ജീവിക്കുന്നവര്‍'; മകളെ ചേര്‍ത്തു പിടിക്കുന്ന മഞ്ജു പിള്ള

'ബിന്‍സി ഉപദ്രവിച്ചു, കടിച്ച് പറിച്ചു; സ്‌നേഹം വിഡിയോയില്‍ മാത്രം, കുട്ടികാലം മുതല്‍ അനുഭവിക്കുന്നു'; പൊട്ടിക്കരഞ്ഞ് സഹോദരി