കെഎല്‍ രാഹുല്‍ 
Sports

ടെസ്റ്റില്‍ പത്ത് സെഞ്ച്വറിയടിച്ച് കെഎല്‍ രാഹുല്‍; ജഡേജ - നീതീഷ് കൂട്ടുകെട്ടില്‍ പ്രതീക്ഷ

ലോര്‍ഡ്സില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇംഗ്ലണ്ടില്‍ നാലാമത്തെ ടെസ്റ്റ് സെഞ്ചുറിയും

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്  ടെസ്റ്റില്‍ ഇന്ത്യയുടെ കെഎല്‍ രാഹുലിന് സെഞ്ച്വറി. ലോര്‍ഡ്സില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ഇംഗ്ലണ്ടില്‍ നാലാമത്തെ ടെസ്റ്റ് സെഞ്ചുറിയും. ഇത്തവണത്തെ പരമ്പരയില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയുമാണിത്. സെഞ്ചുറി നേടിയതിനു പിന്നാലെ രോഹുല്‍ പുറത്തായി. 177 പന്തില്‍ നിന്ന് 13 ബൗണ്ടറിയടക്കം 100 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.

നിലവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറിനേക്കാള്‍ 85ണ്‍സ് പിന്നില്‍. 32 റണ്‍സുമായി രവീന്ദ ജഡേജയും 18 റണ്‍സുമായി നീതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.

മൂന്നാം ദിനം മൂന്നിന് 145 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ആദ്യ സെഷനില്‍ രാഹുല്‍ - ഋഷഭ് പന്ത് സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശി. എന്നാല്‍ ഉച്ചഭക്ഷണ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഋഷഭ് പന്ത് റണ്ണൗട്ടായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ടുമായി മുന്നേറുകയായിരുന്ന പന്തിനെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സാണ് റണ്ണൗട്ടാക്കിയത്. 112 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 74 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്. നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് താരം മടങ്ങിയത്. തുടര്‍ന്ന് ആറു റണ്‍സ് ചേര്‍ത്തപ്പോഴേക്കും രാഹുലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 387 റണ്‍സിന് പുറത്തായിരുന്നു. നേരത്തെ 5 വിക്കറ്റുകള്‍ വീഴ്ത്തിയ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയുടെ തീ പാറും ബൗളിങാണ് ഇംഗ്ലീഷ് സ്‌കോര്‍ 400 കടത്താത്തെ പിടിച്ചു നിര്‍ത്തിയത്. ജോ റൂട്ടിന്റെ സെഞ്ച്വറിയും ജാമി സ്മിത്ത്, ബ്രയ്ഡന്‍ കര്‍സ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്.

IND vs ENG 3rd Test Match Day 3. India vs England Lord's Test Match Today Live Score Updates: Ravindra Jadeja and Nitish Kumar Reddy hold fort for India as the hosts go to 302/5 and trail by 126 runs 90 minutes in afternoon session at Lord's

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT