'കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല'; ഡ്യൂക്ക്‌സ് ബോള്‍ വിവാദത്തില്‍ ബുംറ

ഇംഗ്ലണ്ടിലെ ടെസ്റ്റുകളില്‍ ഉപയോഗിക്കുന്ന ഡ്യൂക്ക്‌സ് ബോള്‍ വീണ്ടും വിവാദത്തില്‍
 India's Jasprit Bumrah holds up the ball in celebration after taking a five-wicket haul
Jasprit Bumrahപിടിഐ
Updated on
1 min read

ലണ്ടന്‍: ഇംഗ്ലണ്ടിലെ ടെസ്റ്റുകളില്‍ ഉപയോഗിക്കുന്ന ഡ്യൂക്ക്‌സ് ബോള്‍ വീണ്ടും വിവാദത്തില്‍. ലോര്‍ഡ്സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിനിടെ, ടീമിന് മാറ്റി നല്‍കിയ പന്തിന്റെ അവസ്ഥയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രോഷാകുലനായതിനെത്തുടര്‍ന്നാണ് ഡ്യൂക്ക്‌സ് ബോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

വെള്ളിയാഴ്ച രാവിലെ ഹാരി ബ്രൂക്ക്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് എന്നിവരെ പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടി കൊടുത്തു. എന്നാല്‍ 91-ാം ഓവറിന്റെ അവസാനത്തോടെ, പന്തിന്റെ അവസ്ഥയില്‍ ഗില്‍ അതൃപ്തനായി കാണപ്പെട്ടു. പന്ത് മാറ്റാന്‍ കഴിയുമോ എന്ന് അമ്പയര്‍മാരോട് ചോദിച്ചു. പിന്നാലെ പന്ത് മാറ്റി നല്‍കി. എന്നാല്‍ താമസിയാതെ ഗിലും പേസ് ബൗളര്‍ മുഹമ്മദ് സിറാജും മാറ്റിയ പന്തിലും നിരാശ പ്രകടിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്.

പന്ത് മാറ്റിയപ്പോള്‍ ഇംഗ്ലണ്ട് 287/7 എന്ന നിലയിലായിരുന്നു. കുറഞ്ഞ സ്‌കോറില്‍ പുറത്താക്കി മത്സരത്തില്‍ മേല്‍ക്കൈ നേടാം എന്ന പ്രതീക്ഷ ജാമി സ്മിത്തും ബ്രൈഡണ്‍ കാര്‍സും ചേര്‍ന്ന് തകര്‍ത്തു. ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ട് ടീമിനെ 387 റണ്‍സില്‍ എത്തിച്ചു. രണ്ടാം ദിവസത്തെ കളി കഴിഞ്ഞ് മാധ്യമങ്ങള്‍ പന്ത് വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പന്തിന്റെ ഗുണനിലവാരത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ബുംറ പറഞ്ഞത്.

'പന്ത് മാറുന്നു, എനിക്ക് അതില്‍ ഇടപെടാന്‍ കഴിയില്ല. ഞാന്‍ വളരെ കഠിനാധ്വാനം ചെയ്യുകയും ധാരാളം ഓവറുകള്‍ എറിയുകയും ചെയ്യുന്നതിനാല്‍ പണം നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍, വിവാദപരമായ പ്രസ്താവനകളൊന്നും പറയാനും എന്റെ മാച്ച് ഫീസ് കുറയ്ക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല,'- ബുംറ പറഞ്ഞു.

 India's Jasprit Bumrah holds up the ball in celebration after taking a five-wicket haul
ഇന്ത്യയ്ക്ക് തിരിച്ചടി, തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീണു; രാഹുലിലും പന്തിലും പ്രതീക്ഷ

'പക്ഷേ ഞങ്ങള്‍ക്ക് ലഭിച്ച പന്ത് ഉപയോഗിച്ചാണ് ഞങ്ങള്‍ പന്തെറിഞ്ഞത്.ഞങ്ങള്‍ക്ക് അത് മാറ്റാന്‍ കഴിയില്ല. ഞങ്ങള്‍ക്ക് അതിനെ ചെറുക്കാന്‍ കഴിയില്ല. ചിലപ്പോള്‍ അത് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പോകുന്നു. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു മോശം പന്ത് ലഭിക്കും. അങ്ങനെയാണ് കാര്യങ്ങള്‍,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം ബുംറയ്ക്ക് വിക്കറ്റ് നേടാന്‍ കഴിഞ്ഞില്ല. പക്ഷേ രണ്ടാം ദിവസം ബുംറ ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ വിനാശം വിതച്ചു. അഞ്ച് വിക്കറ്റ് നേട്ടമാണ് അദ്ദേഹം കൊയ്തത്.

 India's Jasprit Bumrah holds up the ball in celebration after taking a five-wicket haul
211 ക്യാച്ചുകള്‍! ടെസ്റ്റില്‍ പുതു ചരിത്രം രചിച്ച് ജോ റൂട്ട്
Summary

'I Work Very Hard, Don't Want To Lose Money': Bumrah Tight-Lipped On Dukes Ball Controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com