അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 186 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 31 പന്തുകള്‍ നേരിട്ട സൂര്യ മൂന്നു സിക്‌സും ആറു ഫോറുമടക്കം 57 റണ്‍സെടുത്തു.
18 പന്തില്‍ നിന്ന് 1 സിക്‌സും അഞ്ചു ഫോറുമടക്കം 37 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയെ 150 കടത്തിയത്. സ്‌കോര്‍ 21ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ (12) നഷ്ടമായി. മൂന്നാമനായി എത്തിയ സൂര്യകുമാര്‍ യാദവ് ജോഫ്ര ആര്‍ച്ചറുടെ ആദ്യ പന്തു തന്നെ സിക്‌സര്‍ പറത്തി. രണ്ടാം വിക്കറ്റില്‍ കെ.എല്‍ രാഹുലിനൊപ്പം 42 റണ്‍സ് ചേര്‍ക്കാനും സൂര്യകുമാറിനായി. 14 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ബെന്‍ സ്‌റ്റോക്ക്‌സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ എത്തിയ കൊഹ് ലി ആദില്‍ റഷീദിന്റെ ഗൂഗ്ലിയില്‍ പുറത്തായി. ഒരു റണ്‍സായിരുന്നു കൊഹ് ലിയുടെ സ്മ്പാദ്യം. സൂര്യകുമാര്‍ യാദവ് ഡേവിഡ് മലാന്റെ സംശയകരമായ ക്യാച്ചില്‍ പുറത്തായി. 23 പന്തുകള്‍ നേരിട്ട ഋഷഭ് പന്ത് നാല് ഫോറുകളടക്കം 30 റണ്‍സെടുത്ത് പുറത്തായി.
ഹാര്‍ദിക് പാണ്ഡ്യയ്ക്ക് തിളങ്ങാനായില്ല. എട്ടു പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. വാഷിങ്ടണ്‍ സുന്ദറാണ് (4) പുറത്തായ മറ്റൊരു താരം. ശാര്‍ദുല്‍ താക്കൂര്‍ നാലു പന്തില്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ നാലു വിക്കറ്റ് വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates