Rohit Sharma's fielding brilliance sent back Daryl Mitchell Photo | X /@BCCI
Sports

കിവികളെ തളച്ച് പേസര്‍മാര്‍, ഫീല്‍ഡില്‍ മിന്നി രോ-കോ; ഓക്‌ലന്‍ഡില്‍ ഇന്ത്യക്ക് ലക്ഷ്യം 186

അര്‍ഷ്ദീപ് സിങ് നാലും ഗുർനൂർ ബ്രാർ മൂന്നും വിക്കറ്റുകള്‍ നേടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 186 റണ്‍സ് വിജയലക്ഷ്യം. 40.2 ഓവറില്‍ 185 റണ്‍സിന് കിവികള്‍ ഓള്‍ഔട്ടായി. 38 റണ്‍സ് നേടിയ ഓപ്പണര്‍ ടിം സെയ്‌ഫെര്‍ടാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ബ്ലയര്‍ ടിക്ക്‌നറുടെ (34) പ്രകടനവും അവര്‍ക്ക് നിര്‍ണായകമായി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് നാലും ഗുർനൂർ ബ്രാർ മൂന്നും വിക്കറ്റുകള്‍ നേടി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസ് നിരയെ തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലാക്കി. അര്‍ഷ്ദീപ് സിങ്ങും ഗുര്‍നൂര്‍ ബ്രാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി കിവീസിനെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 40 റണ്‍സ് പിറക്കുന്നതിനിടെ ഓപ്പണര്‍ വില്‍ യങ്ങും (9) മൂന്നാം നമ്പരിലിറങ്ങിയ ഹെന്റി നിക്കോള്‍സും (9) മടങ്ങി. തുടര്‍ന്ന് ടിം സീഫര്‍ട്ടും (38) ഡാരില്‍ മിച്ചലും (28) ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ഏറെ നേരം പിടിച്ചുനില്‍ക്കാനായില്ല.

മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ് മികവ് ശ്രദ്ധേയമായി. ഡാരില്‍ മിച്ചലിനെ റണ്ണൗട്ടാക്കാന്‍ വെറ്ററന്‍ താരം രോഹിത് ശര്‍മ നടത്തിയ മിന്നല്‍ നീക്കം കളിയിലെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്നായി. ഗ്ലെന്‍ ഫിലിപ്‌സ് എടുത്ത സിംഗിളിനായി ഓടിയപ്പോള്‍, അതിവേഗം പന്ത് കൈക്കലാക്കി സ്റ്റംപ് ലക്ഷ്യമാക്കി രോഹിത് എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ കൃത്യമായി സ്റ്റംപ് ചെയ്യുകയായിരുന്നു. ഇത് കിവീസിന് കനത്ത പ്രഹരമായി. അന്‍ഷുല്‍ കാംബോജിന്റെ പന്തില്‍ നഥാന്‍ സ്മിത്തിനെ പുറത്താക്കാന്‍ വിരാട് കോഹ്‌ലി ഒറ്റക്കൈയിലെടുത്ത ക്യാച്ച് കളിയിലെ ഏറ്റവും മികച്ച നിമിഷമായി മാറി. സ്ലിപ്പില്‍ നിന്ന് വലതുവശത്തേക്ക് ചാടി കോഹ്‌ലി എടുത്ത അവിശ്വസനീയ ക്യാച്ച് കാണികളെ അമ്പരപ്പിച്ചു.

വിക്കറ്റ് കീപ്പിങ് ബാറ്റര്‍ ടോം ലാഥത്തെ (3) ഗുര്‍നൂര്‍ ബ്രാര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറെ അന്‍ഷുല്‍ കാംബോജ് ബൗള്‍ഡാക്കി. ഒരോ റണ്‍ വീതമെടുത്ത നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസന്‍ എന്നിവരെ ലിരാട് കോഹ്ലി കൈപ്പിടിയിലൊതുക്കി. വാലറ്റത്തെ കൂട്ടുപിടിച്ച് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഗ്ലെന്‍ ഫിലിപ്‌സിനെ (30) അര്‍ഷ്ദീപ് ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു.

11-ാമനായി ക്രീസിലെത്തിയ ബ്ലയര്‍ ടിക്ക്‌നെര്‍ വമ്പന്‍ ഷോട്ടുകള്‍ പുറത്തെടുത്ത് ഇന്ത്യന്‍ ബൗളര്‍മാരെ ഞെട്ടിച്ചു. അര്‍ഷ്ദീപിന്റെ അവസാന ഓവറില്‍ മാത്രം മൂന്ന് സിക്‌സറുകളാണ് താരം അടിച്ചെടുത്തത്. ആകെ 23 പന്തില്‍ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 34 റണ്‍സ് അടിച്ചെടുത്ത താരത്തെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ബ്രാര്‍ ഇന്നിങ്‌സിന് തിരശീലയിട്ടു. പത്താം വിക്കറ്റില്‍ ജേക്കബ് ഡഫിക്കൊപ്പം 39 റണ്‍സിന്റെ കൂട്ടുകെട്ടാണ് ടിക്ക്‌നെര്‍ തീര്‍ത്തത്. 15 റണ്‍സെടുത്ത ഡഫി പുറത്താകാതെ നിന്നു.

India vs New Zealand 1st ODI Live: Virat Kohli's Stunner and Rohit Sharma's Run Out Put India in Control

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗവര്‍ണറുടെ ശുപാര്‍ശയോട് യോജിപ്പില്ല; പിഎസ്‌സി ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

'ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധിക ബാധ്യത; ജിഎന്‍എയില്‍ നിന്ന് പിണറായിയുടെ കാലത്തും വാങ്ങി'

‘നീ പോ മോനേ ദിനേശാ’ എന്ന് സച്ചിൻ ബൗളറോട് പറയുന്നതാണ് മോനേ; സഞ്ജുവിന് മോഹൻലാലിന്റെ 'മാസ്' മറുപടി

രാവിലെയും വൈകീട്ടും ഓരോ മണിക്കൂര്‍ മാത്രം; തമിഴ്‌നാട്ടില്‍ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസ്: തൃശൂർ രാഗം തിയേറ്ററിൽ ഇഡി റെയ്ഡ്