Virat Kohli vs NZ, 1st ODI Photo | X/ @BCCI
Sports

80-ാം ഏകദിന അര്‍ധ ശതകം, കളം നിറഞ്ഞ് കിങ് കോഹ്‌ലി; കിവികള്‍ക്കെതിരെ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

ശനിയാഴ്ച വെല്ലിങ്ടനിലാണ് രണ്ടാം മത്സരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 5 വിക്കറ്റിന്റെ ജയം. ഏകദിന കരിയറിലെ 80-ാം അര്‍ധ ശതകം സ്വന്തമാക്കിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ചേസിങ് എളുപ്പമാക്കിയത്. മഴ മൂലം ഇന്ത്യയുടെ ഇന്നിങ്‌സ് 32 ഓവറായും വിജയലക്ഷ്യം 143 റണ്‍സായും പുനര്‍നിശ്ചയിച്ചിരുന്നു. 56 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ ജയം പിടിച്ചു. സ്‌കോര്‍: ന്യൂസിലന്‍ഡ് - 40.2 ഓവറില്‍ 185ന് പുറത്ത്, ഇന്ത്യ - 22.4 ഓവറില്‍ അഞ്ചിന് 143. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്കായി. ശനിയാഴ്ച വെല്ലിങ്ടനിലാണ് രണ്ടാം മത്സരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഹിറ്റ്മാൻ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. കൈല്‍ ജാമിസന്റെ പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ പിടിച്ച് പുറത്തായ രോഹിത്തിന് അക്കൗണ്ട് തുറക്കാനായില്ല. എന്നാല്‍ രണ്ടാം വിക്കറ്റിലൊന്നിച്ച ഗില്‍-കോഹ്‌ലി സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. ഇടയ്ക്ക് മഴ രസംകൊല്ലിയായെങ്കിലും ഇരുവരും ചേര്‍ന്ന് സെഞ്ച്വറി പാര്‍ട്‌നര്‍ഷിപ്പൊരുക്കി. അക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത കോഹ്‌ലി, 35 പന്തില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കി. ഇതിനിടെ മൂന്നാം നമ്പരില്‍ കളിച്ച് 13,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നാഴിക്കല്ലും താണ്ടി.

സ്‌കോര്‍ 114ല്‍ നില്‍ക്കേ ഗില്ലിനെ പുറത്താക്കി നഥാന്‍ സ്മിത്ത് പാര്‍ട്‌നര്‍ഷിപ്പ് തകര്‍ത്തു. 56 പന്തില്‍ 37 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്. അഞ്ച് ഫോറുള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. ഏറെ വൈകാതെ കോഹ്‌ലിയും പുറത്തായി. 51 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 74 റണ്‍സ് നേടിയ കോഹ്‌ലിയെ ജേക്കബ് ഡഫിയാണ് പുറത്താക്കിയത്. പിന്നാലെയെത്തിയ അക്ഷര്‍ പട്ടേല്‍ സംപൂജ്യനായി മടങ്ങിയതോടെ സ്‌കോര്‍ നാലിന് 124.

ഫലത്തില്‍ 10 റണ്‍സിന്റെ ഇടവേളയില്‍ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. തന്റെ തൊട്ടടുത്ത ഓവറില്‍ ശ്രേയസ് അയ്യരം കൂടി പുറത്താക്കിയ ജേക്കബ് ഡഫി, വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി. 13 പന്തില്‍ 15 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം. കെഎല്‍ രാഹുലും (3*) നമന്‍ ധീറും (5*) ചേര്‍ന്ന് ഇന്ത്യയെ വിജയ വിജയതീരമണച്ചു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. 38 റണ്‍സ് നേടിയ ഓപ്പണര്‍ ടിം സെയ്ഫെര്‍ടാണ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ബ്ലയര്‍ ടിക്ക്നറുടെ (34) പ്രകടനവും അവര്‍ക്ക് നിര്‍ണായകമായി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് നാലും ഗുര്‍നൂര്‍ ബ്രാര്‍ മൂന്നും വിക്കറ്റുകള്‍ നേടി. സീനിയര്‍ താരങ്ങളായ രോഹിതും വിരാടും ഫീല്‍ഡിങ്ങില്‍ പുറത്തെടുത്ത മികവും ശ്രദ്ധേയമായി.

India vs New Zealand 1st ODI: Virat Kohli's 80th ODI Fifty powers India win vs New Zealand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനം വകുപ്പ് അംബാസഡര്‍മാര്‍, ഉത്തരവിറങ്ങി

ഇന്ത്യൻ ബാങ്കിൽ 1500 ഒഴിവുകൾ; ബിരുദം യോഗ്യത, കേരളത്തിലും അവസരം

അഗ്നിവീറുകളില്‍ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തി; 75 ശതമാനം പേര്‍ക്ക് രണ്ടു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കി കേന്ദ്രം

ബാലറ്റിൽ വോട്ട് ചെയ്തിട്ടും അമേരിക്കയിൽ മണിക്കൂറുകൾക്കകം ഫലം വരുന്നത് എങ്ങനെ?

Dhanalekshmi DL 76 lottery result|ഒരു കോടിയുടെ ഒന്നാം സമ്മാനം; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു