Matt Henry finished his triple-wicket first over by trapping Shreyas Iyer lbw Photo | AFP
Sports

രോഹിത് 0, കോഹ്‌ലി 0, ശ്രേയസ് 0; ഞെട്ടിച്ച് മാറ്റ് ഹെൻ‌റി; സ്‌കോർ ബോർഡ് തുറക്കും മുൻപ് മുൻനിര വീണു

ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യൻ മോഹങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തി ഹെന്റി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മൗണ്ട് മൗൻഗനൂയി: ന്യൂസിലൻഡിനെതിരെ നാലാം ഏകദിനത്തിൽ 334 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് വൻ തിരിച്ചടി. മാറ്റ് ഹെൻ‌റി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ഇന്ത്യയുടെ പ്രധാന ബാറ്റർമാരായ രോഹിത് ശർമ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ എന്നിവർ സംപൂജ്യരായി മടങ്ങി. ആദ്യ പന്ത്, രോഹിത്തിന്റെ ബാറ്റില്‍ ടോപ് എഡ്ജ് തട്ടി ഫിന്‍ അലന്റെ കൈകളിലേക്ക്‌. പിന്നാലെയെത്തിയ കോഹ്‌ലി, മൂന്ന് പന്തുകൾ പ്രതിരോധിച്ചെങ്കിലും നാലാം പന്തിൽ ക്ലീൻ ബൗൾഡായി. ഓവറിലെ അവസാന പന്തിൽ ശ്രേയസ് അയ്യർ വിക്കറ്റിനു മുന്നിൽ കുടുങ്ങിയതോടെ മൂന്നാമത്തെയാളും പുറത്ത്.

വിൽ യങ്ങിന്റെ സെഞ്ച്വറിക്കരുത്തിൽ മികച്ച സ്‌കോർ കണ്ടെത്താൻ കിവികൾക്കായെങ്കിലും, അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ കളി നിയന്ത്രണത്തിലാക്കിയിരുന്നു. 350 കടക്കുമെന്ന് തോന്നിച്ച ഇന്നിങ്‌സിനെ 333ൽ ഒതുക്കാനും അവസാന ഓവറുകളിലെ തിരിച്ചുവരവിലൂടെ സാധിച്ചു. ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന ഇന്ത്യൻ മോഹങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയാണ് ഹെന്റി ആദ്യ ഓവർ എറിഞ്ഞു തീർത്തത്. കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന ഋതുരാജ് ഗയ്ക്‌വാദും ഇഷാൻ കിഷനുമാണ് നിലവിൽ ക്രീസിലുള്ളത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഓപ്പണർ വിൽ യങ്ങിന്റെ സെഞ്ച്വറിയും (125) ടിം സെയ്ഫർടിന്റെ അർധ ശതകവുമാണ് (58) കിവികൾക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. തുടക്കത്തിൽ ബൗളർമാരെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കണക്കുകൂട്ടൽ തെറ്റിച്ചാണ് കിവീസ് ഓപ്പണർമാർ ഇന്നിങ്‌സ് ആരംഭിച്ചത്. ഒന്നാം പവർപ്ലേയിൽ ബൗളർമാരെ നിർദയം നേരിട്ട യങ്ങും സെയ്ഫർടും പത്തോവറിൽ 72 റൺസ് സ്‌കോർബോർഡിൽ ചേർത്തു. 12-ാം ഓവറിൽ. സ്‌കോർ 85ൽ നിൽക്കേ അർധ സെഞ്ച്വറി പിന്നിട്ട സെയ്ഫർടിനെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ച് ഗുർനീർ ബ്രാറാണ് ഈ കൂട്ടുകെട്ട് തകർത്തത്. ആറ് ഫോറും മൂന്ന് സിക്‌സും ഉൾപ്പെടെയാണ് താരം 58 റൺസ് അടിച്ചെടുത്തത്.

നിക്ക് കെല്ലി (4), ഡീൻ ഫോക്‌സ്‌ക്രോഫ്റ്റ് (8) എന്നിവർ നിലയുറപ്പിക്കും മുമ്പ് വീണതോടെ സ്‌കോർ മൂന്നിന് 125. 20-ാം ഓവറിൽ അഞ്ചാമനായി ക്രീസിലെത്തിയ അലൻ, യങ്ങുമൊത്ത് മികച്ച കൂട്ടുകെട്ടൊരുക്കി. 31-ാം ഓവർ വരെ നീണ്ട ആറാം വിക്കറ്റ് പാർട്‌നർഷിപ്പിൽ 90 റൺസ് പിറന്നു. അലനെ വീഴ്ത്തി അക്‌സർ പട്ടേലാണ് ഈ സഖ്യം തകർത്തത്. 30 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 41 റൺസാണ് താരം നേടിയത്. പിന്നാലെ വിൽ യങ് സെഞ്ച്വറി തികച്ചു. സ്‌കോർ 250 കടത്തിയതിനു ശേഷമാണ് യങ് പുറത്തായത്. 108 പന്തിൽ 14 ഫോറും നാല് സിക്‌സുമുൾപ്പെടെ 125 റൺസാണ് താരം അടിച്ചെടുത്തത്.

മൈക്കൽ ബ്രേസ്വെൽ (15), ക്യാപ്റ്റൻ മിട്ടൽ സാന്റ്‌നർ (24), ക്രിസ്റ്റ്യൻ ക്ലാർക്ക് (22), മാറ്റ് ഹെന്റി (2), മാത്യു ഫിഷൻ (1) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാൻമാർ. കെയ്ൽ ജാമിസൻ 19 റണ്ഡസുമായി പുറത്താകാതെ നിന്നുയ അവസാന രണ്ട് വിക്കറ്റുകൾ റണ്ണൗട്ടിലൂടെയാണ് കിവീസിന് നഷ്ടമായത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ, മൂന്നാം മത്സരം മഴ മൂലം റദ്ദാക്കിയിരുന്നു.

India vs New Zealand 4th ODI: Rohit Sharma 0, Virat Kohli 0, Shreyas Iyer 0; Disaster Strikes India In 1st Over Of 334 Chase

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎന്‍എ കരാറില്‍ അപ്രായോഗികതയുണ്ട്, ഹിമാചല്‍ വൈദ്യുതി സര്‍ക്കാര്‍ പദ്ധതി; മുഖ്യമന്ത്രിയെ തള്ളി സണ്ണി ജോസഫ്

മുളകുപൊടിയില്ലാതെ, മാങ്ങ വെള്ളയ്ക്ക് അച്ചാറിടാം, റെസിപ്പി

ചെറുമത്സ്യങ്ങളുമായി ബോട്ട് ഫിഷറീസ് പിടിയിൽ; 2.5 ലക്ഷം രൂപ പിഴ

വാഹനാപകടത്തില്‍ കാല്‍നഷ്ടപ്പെട്ടു; പ്രവാസി മലയാളിക്ക് നഷ്ടപരിഹാരം രണ്ട് കോടിയാക്കി ഉയര്‍ത്തി സുപ്രീംകോടതി

'ക്രെയിൻ അപകടത്തിൽ നിന്ന് ഏതോ ദിവ്യഹസ്തം എന്നെ രക്ഷിച്ചു; അതിന് ശേഷം ഭ​ഗവാൻ ശ്രീകൃഷ്ണനിൽ വിശ്വസിച്ചു തുടങ്ങി'