ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യ- പാക് ബ്ലോക്ക് ബസ്റ്റര്‍; ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു, കാൻഡിയിൽ ഒരു മുറി പോലും കിട്ടാനില്ല! 

മുറിയുണ്ടോ എന്നുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്നു ഹോട്ടല്‍ അധികൃതര്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ക്രിക്കറ്റിലെ എക്കാലത്തേയും ആവേശം പോരാട്ടമാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍. ഏഷ്യാ കപ്പിലെ പോരിനും മാറ്റമൊന്നുമില്ല. നാളെ നടക്കുന്ന ബ്ലോക്ക് ബസ്റ്ററിന്റെ ടിക്കറ്റുകള്‍ മണിക്കൂറുകള്‍ കൊണ്ടാണ് വിറ്റു തീര്‍ന്നത്. 

മത്സരം നടക്കുന്ന ശ്രീലങ്കയിലെ കാന്‍ഡിയില്‍ താമസിക്കാന്‍ ഒരു മുറി പോലും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോട്ടലുകളെല്ലാം ഹൗസ് ഫുള്‍ ബോര്‍ഡ് തൂക്കി. മുറിയുണ്ടോ എന്നുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണെന്നു ഹോട്ടല്‍ അധികൃതര്‍ പറയുന്നു. 

ഒരു മാസം മുന്‍പ് തന്നെ മുറികളുടെ ബുക്കിങ് ആരംഭിച്ചു. ഇപ്പോള്‍ ഹൗസ് ഫുളാണ്. എന്നിട്ടും അന്വേഷണങ്ങള്‍ക്കു കുറവില്ലെന്നു ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. 

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും കോവിഡും ഹോട്ടലുകളടക്കമുള്ള വ്യാപരങ്ങളെ സാരമായി തന്നെ ബാധിച്ചിരുന്നു. ഇന്ത്യ- പാക് പോരട്ടമടക്കമുള്ള മത്സരങ്ങള്‍ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഹോട്ടല്‍ അടക്കമുള്ള വ്യവസായ മേഖല. 

ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളും നേര്‍ക്കുനേര്‍ വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം അഞ്ചായി; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ

വിദ്യാര്‍ഥികളോട് ചരടും ലോക്കറ്റും അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് അറബി അധ്യാപകന്‍; അന്വേഷണത്തിന് ഉത്തരവ്

എഞ്ചിനീയറിങ് പഠിച്ച വനിതകളാണോ? ഇന്ത്യൻ ആർമിയിൽ ഓഫീസറാകാൻ ഇതാ അവസരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് 3 യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

ശക്തമായി തിരിച്ചുവന്ന് ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് കുതിച്ചു; രൂപയ്ക്ക് നഷ്ടം