india vs pakistan x
Sports

ഞങ്ങൾ തകർത്തെറിഞ്ഞു, ഇനി നിങ്ങൾ! ഏഷ്യാ കപ്പിൽ പാകിസ്ഥാൻ വനിതകളെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ

വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ പാക് വനിതാ എ ടീമിനെ അനായാസം വീഴ്ത്തി ഇന്ത്യ വനിതാ എ ടീം

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: വനിതാ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് പോരാട്ടത്തില്‍ പാകിസ്ഥാന്‍ വനിത എ ടീമിനെ തൂത്തെറിഞ്ഞ് ഇന്ത്യന്‍ വനിത എ ടീം. 8 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 18.5 ഓവറില്‍ വെറും 93 റണ്‍സിനു ഓള്‍ ഔട്ടായി. ഇന്ത്യന്‍ വനിതകള്‍ക്ക് 61 പന്തുകള്‍ മാത്രമാണ് ജയിക്കാന്‍ വേണ്ടി വന്നത്. 10.1 ഓവറില്‍ ഇന്ത്യ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 97 റണ്‍സ് അടിച്ചെടുത്താണ് പാകിസ്ഥാനെ തകര്‍ത്തത്.

അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഹുമൈറ കാസി ആദ്യ പന്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ സഹ ഓപ്പണര്‍ ദിനേഷ് വൃന്ദ അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തതോടെ ഇന്ത്യ അതിവേഗം വിജയത്തിലേക്കെത്തി.

വൃന്ദ 29 പന്തില്‍ 12 ഫോറുകള്‍ സഹിതം 55 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അനുഷ്‌ക ശര്‍മയാണ് ഇന്ത്യക്ക് നഷ്ടമായ മറ്റൊരു വിക്കറ്റ്. താരം 24 റണ്‍സെടുത്തു വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയാണ് മടങ്ങിയത്. 5 പന്തില്‍ ഓരോ സിക്‌സും ഫോറും തൂക്കി 12 റണ്‍സുമായി തേജല്‍ ഹസാബ്‌നിസ് വിജയം നേടുമ്പോള്‍ വൃന്ദയ്‌ക്കൊപ്പം ക്രീസില്‍ നിന്നു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ വനിതകളില്‍ 3 പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 23 റണ്‍സെടുത്ത ഓപ്പണര്‍ ഷവാല്‍ സുല്‍ഫിഖറാണ് ടോപ് സ്‌കോറര്‍. ഏഴാം സ്ഥാനത്തിറങ്ങിയ ഗുല്‍ രുഖ് 21 റണ്‍സെടുത്തു. 9ാം സ്ഥാനത്ത് ബാറ്റിങിനെത്തിയ അനോഷ് നസീറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 17 റണ്‍സെടുത്തു.

ഇന്ത്യക്കായി സയ്മ ഠാക്കൂര്‍, ക്യാപ്റ്റന്‍ രാധ യാദവ്, പ്രേമ റാവത്ത് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മലയാളി താരം മിന്നു മണിയും ബൗളിങില്‍ തിളങ്ങി. താരം 2.5 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. ജിന്‍ഡിമണി കലിതയും ഒരു വിക്കറ്റെടുത്തു.

india vs pakistan: India Women A defeated Pakistan A by eight wickets in a Group A match of the Womens Asia Cup Rising Stars in Bangkok

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിലക് പുറത്ത്, പിന്നാലെ ഹര്‍ദിക് ഗോള്‍ഡന്‍ ഡക്ക്; പാകിസ്ഥാന്റെ ഇരട്ട പ്രഹരം

പൊലീസുകാരനെ ആക്രമണ സംഭവം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇഷാനെ പുറത്താക്കി സയിം അയൂബ്; പാകിസ്ഥാന് ബ്രേക്ക് ത്രൂ

നമീബിയയെ വീഴ്ത്തി; പ്രതീക്ഷയുമായി യുഎസ്എ

'മോദി വിളിച്ചു, ശിവരാത്രിയുടെ ചടങ്ങുകള്‍ ഒഴിവാക്കി, ആലിനെ യാത്രയാക്കാന്‍ എത്തി'; സുരേഷ് ഗോപി

SCROLL FOR NEXT