29 പന്തില്‍ ഫിഫ്റ്റിയുമായി സഞ്ജു  
Sports

തകര്‍ത്തടിച്ച് ഇന്ത്യ; 29 പന്തില്‍ ഫിഫ്റ്റിയുമായി സഞ്ജു

18 പന്തുകള്‍ നേരിട്ട ശര്‍മ നാല് സിക്‌സറും 2 ത വണ ബൗണ്ടറിയും കടത്തി.

Author : Sujith

ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ മലയാളിത്താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. 28 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ നേട്ടം. തകര്‍പ്പന്‍ അടി അടിച്ച അഭിഷേക് ശര്‍മ 36 റണ്‍സ് എടുത്ത് പുറത്തായി. 18 പന്തുകള്‍ നേരിട്ട ശര്‍മ നാല് സിക്‌സറും 2 ത വണ ബൗണ്ടറിയും കടത്തി.

9.2 ഓവറില്‍ രണ്ട് വിക്കറ്റിന് 120 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ജൊഹാനസ്ബര്‍ഗിലെ വാന്‍ഡറേഴ്സ് സ്റ്റേഡിയത്തിലാണ് മത്സരം.

മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഇന്ന് വിജയിച്ചാല്‍ പരമ്പര ഉറപ്പിക്കാം.അതേസമയം പരമ്പരയില്‍ ഒപ്പമെത്താനാണ് ദക്ഷിണാഫ്രിക്ക ശ്രമിക്കുക. സഞ്ജു സാംസണ്‍ സെഞ്ചുറി കുറിച്ച ആദ്യമത്സരത്തില്‍ 61 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. എന്നാല്‍ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. മൂന്നാം മത്സരത്തില്‍ സന്ദര്‍ശകര്‍ 11 റണ്‍സിന്റെ ജയം നേടി തിരിച്ചുവരവ് നടത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT