ഉമ്രാന്‍ മാലിക്കിനെ അഭിനന്ദിക്കുന്ന രോഹിത് ശര്‍മ, image credit: BCCI 
Sports

തീപ്പൊരിയായി ഉമ്രാന്‍ മാലിക്ക്; ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം 

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 67 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. സെഞ്ചുറി തികച്ച് പുറത്താകാതെ ക്യാപ്റ്റന്‍ ഡാസണ്‍ ശനക രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും അത് ഫലം  കണ്ടില്ല. 88 പന്തില്‍ 108 റണ്‍സാണ് ഡാസണ്‍ നേടിയത്. നിശ്ചിത 50 ഓവറില്‍ ശ്രീലങ്കയ്ക്ക് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെ നേടാന്‍ സാധിച്ചുള്ളൂ.

ഇന്ത്യ മുന്നോട്ടുവെച്ച കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ നാലുവിക്കറ്റുകള്‍ നഷ്ടമായി. ആവിഷ്‌ക ഫെര്‍ണാണ്ടോ (5), കുശാല്‍ മെന്‍ഡിസ് (0), ചരിത് അസലങ്ക (23), ധനഞ്ജയ ഡി സില്‍വ (47) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.

ടീം സ്‌കോര്‍ 19ല്‍ നില്‍ക്കേയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപ്പണര്‍ ആവിഷ്‌ക ഫെര്‍ണാണ്ടോയെ മുഹമ്മദ് സിറാജ് ഹാര്‍ദിക് പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. വെറും അഞ്ച് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ വന്ന കുശാല്‍ മെന്‍ഡിസിനെ അതിമനോഹരമായ ഇന്‍സ്വിങ്ങറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് വീണ്ടും കരുത്തുകാട്ടി. അക്കൗണ്ട് തുറക്കുംമുന്‍പ് മെന്‍ഡിസ് പുറത്തായി. 

23 റണ്‍സെടുത്ത അസലങ്കയെ ഉമ്രാന്‍ മാലിക്ക് വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈയ്യിലെത്തിച്ചു. അസലങ്കയ്ക്ക് പകരം ധനഞ്ജയ ഡി സില്‍വ ക്രീസിലെത്തിയതോടെ ലങ്കന്‍ ഇന്നിങ്‌സിന് ജീവന്‍ വെച്ചു. സില്‍വയും നിസ്സങ്കയും ചേര്‍ന്ന് അനായാസം ബാറ്റുവീശിയപ്പോള്‍ ലങ്കന്‍ സ്‌കോര്‍ കുതിച്ചു. ഇരുവരും 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അതിനിടെ നിസങ്ക അര്‍ധസെഞ്ചുറി നേടുകയും ചെയ്തു.

എന്നാല്‍ ടീം സ്‌കോര്‍ 136ല്‍ നില്‍ക്കെ മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 40 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത സില്‍വയെ ഷമി രാഹുലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ലങ്ക വീണ്ടും പ്രതിരോധത്തിലാവുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തു. 113 റണ്‍സെടുത്ത വിരാട് കോഹ് ലി ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മ (83), ശുഭ്മാന്‍ ഗില്‍ (70) എന്നിവരും അര്‍ധ സെഞ്ചുറി നേടി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മാസ്മരിക തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. 41 പന്തുകളില്‍ നിന്ന് രോഹിത് അര്‍ധസെഞ്ചുറി നേടി.
51 പന്തുകളില്‍ നിന്നാണ് ഗില്‍ അര്‍ധസെഞ്ചുറി നേട്ടം. 

ശ്രീലങ്കന്‍ നായകന്‍ ഡാസണ്‍ ശനക ഇന്ത്യയുടെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. 70 റണ്‍സെടുത്ത ഗില്ലിനെ ശനക വിക്കറ്റിന് മുന്നില്‍ കുടുക്കി. 60 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം 70 റണ്‍സെടുത്തത്. ഗില്ലിന് പകരം സൂപ്പര്‍ താരം വിരാട് കോഹ് ലി ക്രീസിലെത്തി.

67 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 83 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.  ശ്രേയസ് 28 റണ്‍സ് എടുത്തു. പിന്നീട് കെഎല്‍ രാഹുലിനൊപ്പം ചേര്‍ന്ന് കോഹ് ലി തകര്‍ത്തടിച്ചു. 47 പന്തുകളില്‍ നിന്നാണ് കോഹ് ലിയുടെ അര്‍ധശതകം.  80 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും ഒരു സിക്‌സിന്റെയും സഹായത്തോടെയാണ് കോഹ് ലി മൂന്നക്കം കണ്ടത്. 

പിന്നാലെ ക്രീസിലൊന്നിച്ച മുഹമ്മദ് ഷമിയും (4), മുഹമ്മദ് സിറാജും (7) പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി കസുന്‍ രജിത മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദില്‍ഷന്‍ മധുശങ്ക, ചമിക കരുണരത്‌നെ, ഡാസണ്‍ ശനക, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക