ദേവ്ദത്ത് ബാറ്റിങ്ങിനിടെ Photo | PTI
Sports

ദേവ്ദത്തിനു സെഞ്ച്വറി, പരിക്കേറ്റ് മടങ്ങി രാഹുല്‍; ഗാലെ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

ദേവ്ദത്തിനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ് ക്രീസിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഗാലെ: ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. സെഞ്ച്വറിയുമായി കളംനിറഞ്ഞ ദേവ്ദത്ത് പടിക്കലിന്റെ കരുത്തില്‍ ഇന്ത്യ 250 റണ്‍സ് പിന്നിട്ടു. മൂന്നാമനായി ക്രീസിലെത്തിയ താരം 134 പന്തിലാണ് തന്റെ കന്നി ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കിയത്. ഒന്നാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യക്കായി യശസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 77 റണ്‍സ് നേടിയ രാഹുല്‍, പരിക്കേറ്റതോടെ ബാറ്റിങ് തുടരാനാകാതെ ക്രീസ് വിട്ടു. നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ (16) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. സെഞ്ച്വറി നേടിയ ദേവ്ദത്തിനൊപ്പം (131*) വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്താണ് (27*) ക്രീസിലുള്ളത്.

മത്സരത്തിനിടെ അല്‍പ്പ സമയം വില്ലനായി മഴയെത്തി. ഉച്ച ഭക്ഷണത്തിനു പിരിഞ്ഞതിനു പിന്നാലെയാണ് മഴ പെയ്തത്. രാജ്യം 80ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന ദിവസത്തില്‍ ഇന്ത്യ ചരിത്ര പോരാട്ടത്തിന് കൂടിയാണ് ഇറങ്ങിയത്. ഇന്ത്യയുടെ 600ാം ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ഓസ്ട്രേലിയ ടീമുകള്‍ക്കു ശേഷം 600 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന രാജ്യമായി ഇതോടെ ഇന്ത്യ മാറി.

India vs Sri Lanka 1st Test: Devdutt Padikkal Hits Ton After KL Rahul's Injury Scare

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്‌കാര ശൂന്യന്‍, സനാതന ധര്‍മത്തിനു വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിച്ചു'; ഗണേഷിനെതിരെ എന്‍എസ്എസ്

പ്രതിമാസം ഏഴായിരം രൂപ നിക്ഷേപിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കാം; അറിയാം ആര്‍ഡി പ്ലസ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് സ്ട്രാറ്റജി

'കൊല്ലങ്ങൾ കൊണ്ടുണ്ടായ ഓരോ ആചാരങ്ങൾ വിലയിരുത്താൻ നമ്മൾ ആരാ ? സൈന്റിഫിക് അല്ലാത്ത ഒരുപാട് കാര്യങ്ങൾ ഇല്ലേ ലോകത്ത്'

സ്വര്‍ണം പണയം വെയ്ക്കാന്‍ പോകുകയാണോ?, അഞ്ചുശതമാനം പോലും പലിശ ഇല്ല; അറിയാം കെഎസ്എഫ്ഇയുടെ കിടിലന്‍ പ്ലാന്‍

ജസ്റ്റ് പീക്ക്! പ്രഭാസ് ചിത്രം 'ഫൗസി'യുടെ പുതിയ കാരക്ടർ പോസ്റ്റർ പുറത്ത്