India vs Sri Lanka 2nd Test x
Sports

ലങ്ക തകരുന്നു, ബാറ്റർമാരെ കുരുക്കി പേസും സ്പിന്നും

200 റണ്‍സ് എത്തും മുന്‍പ് 7 വിക്കറ്റുകള്‍ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 200 റണ്‍സെത്തും മുന്‍പ് ശ്രീലങ്കയുടെ 7 വിക്കറ്റുകള്‍ പിഴുത് ഇന്ത്യന്‍ ബൗളര്‍മാര്‍. സ്പിന്നര്‍മാരും പേസര്‍മാരും ഒരുപോലെ ലങ്കന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെന്ന നിലയിലാണ്. 3 വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനിയും 313 റണ്‍സ് വേണം.

9 വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെന്ന കൂറ്റന്‍ സ്‌കോറില്‍ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചാണ് ഇന്ത്യ ബൗള്‍ ചെയ്യാന്‍ ഇറങ്ങിയത്. മൂന്നാം ദിനത്തില്‍ ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ശ്രീലങ്കയ്ക്ക് 4 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 130 റണ്‍സാണ് ലങ്ക ആ സമയത്ത് ചേര്‍ത്തത്. പിന്നാലെ മഴ കളി തടസപ്പെടുത്തി. ഉച്ച ഭക്ഷണത്തിനു ശേഷം മഴ മാറി കളി പുനരാരംഭിച്ച ലങ്കയ്ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി.

മൂന്നാം ദിനത്തില്‍ കാമില്‍ മിശ്രയെയാണ് ലങ്കയ്ക്ക് ആദ്യം നഷ്ടമായത്. താരം 19 റണ്‍സുമായി മടങ്ങി. പിന്നീട് നാലാം വിക്കറ്റില്‍ ഒന്നിച്ച പസിന്ദു സൂര്യബന്ദാരയും കാമിന്ദു മെന്‍ഡിസും ചേര്‍ന്ന സഖ്യം ഇന്നിങ്‌സ് നേരെയാക്കാനുള്ള ശ്രമം തുടങ്ങി. സ്‌കോര്‍ 122ല്‍ നില്‍ക്കെ കാമിന്ദു മെന്‍ഡിസിനെ മടക്കി പ്രസിദ്ധ് കൃഷ്ണ ഈ കൂട്ടുകെട്ട് പൊളിച്ചു. സഖ്യം 87 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. മെന്‍ഡിസ് 32 റണ്‍സെടുത്തു.

സ്‌കോര്‍ 137ല്‍ വച്ച് ധനഞ്ജയ ഡിസില്‍വയെ നഷ്ടമായി. താരം 8 റണ്‍സുമായി മടങ്ങി. പിന്നീട് ക്രീസിലെത്തിയ സോനല്‍ ദിനുഷ സൂര്യബന്ദാരയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്നിങ്‌സ് ട്രാക്കിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്കോര്‍ 171ല്‍ എത്തിയപ്പോള്‍ ആറാം വിക്കറ്റായി സൂര്യബന്ദാര മടങ്ങി. താരമാണ് ദീര്‍ഘ നേരം ക്രീസില്‍ നിന്ന ലങ്കന്‍ ബാറ്റര്‍. 9 ഫോറുകള്‍ സഹിതം താരം 80 റണ്‍സെടുത്തു മടങ്ങി. പിന്നാലെ നിരോഷന്‍ ഡിക്ക്‌വെല്ല നിലയുറപ്പിക്കും മുന്‍പ് വീണു. താരത്തെ റണ്ണെടുക്കാന്‍ സമ്മതിക്കാതെ പൂജ്യത്തില്‍ മടക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് നിര്‍ണായക വിക്കറ്റ് സമ്മാനിച്ചു. നിലവില്‍ 32 റണ്‍സുമായി സോനല്‍ ദിനുഷയും 7 റണ്‍സുമായി കേശര നുവന്തയുമാണ് ക്രീസില്‍.

ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 3 വിക്കറ്റും മാനവ് സുതര്‍ 2 വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

2 വിക്കറ്റ് നഷ്ടത്തില്‍ 8 റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ദിനത്തില്‍ ഇടയ്ക്കിടെ മഴ പെയ്ത് മത്സരം തടസപ്പെട്ടിരുന്നു. ശ്രീലങ്ക ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ ഇന്നലെ വീണ്ടും മഴ തുടങ്ങി. രണ്ട് പന്തുകള്‍ മാത്രം എറിഞ്ഞതിനു പിന്നാലെയാണ് മഴ പെയ്തത്. ഇതോടെ കളി നിര്‍ത്തി. പിന്നീട് മഴ മാറി വീണ്ടും ലങ്ക ബാറ്റിങ് പുനരാരംഭിച്ചപ്പോഴാണ് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്.

ഇന്നലെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ലാഹിരു ഉദാരയെ (6 പന്തില്‍ 1) ലങ്കയ്ക്കു നഷ്ടമായി. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍, സ്ലിപ്പില്‍ നിന്ന യശസ്വി ജയ്സ്വാളാണ് ഉദാരയെ കൈയില്‍ ഒതുക്കിയത്. പിന്നാലെ തൊട്ടടുത്ത ഓവറില്‍ രാത്രി കാവല്‍ക്കാരനായി വന്ന പ്രഭാത് ജയസൂര്യയെയും (2 പന്തില്‍ 7) ലങ്കയ്ക്ക് നഷ്ടമായി. താരത്തെ മാനവ് സുതര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.

നേരത്തെ ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ എന്നിവരുടെ സെഞ്ച്വറിയും ഋഷഭ് പന്ത്, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. ജുറേലിന്റെ കരിയറിലെ രണ്ടാം സെഞ്ച്വറിയാണിത്. ഈ മത്സരത്തില്‍ ഇന്ത്യയുടെ രണ്ടാം സെഞ്ച്വറിയുമാണിത്. ആദ്യ ദിനത്തില്‍ ദേവ്ദത്ത് പടിക്കലും സെഞ്ച്വറി നേടിയിരുന്നു.

ഋഷഭ് പന്ത് 6 ഫോറും 2 സിക്സും സഹിതം 63 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 108 പന്തില്‍ 6 ഫോറുകള്‍ സഹിതം 50 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 4 ഫോറുകള്‍ സഹിതം 43 റണ്‍സുമായി മടങ്ങി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 45 റണ്‍സെടുത്തു പുറത്തായി. താരം 9 ഫോറുകള്‍ തൂക്കി.

India vs Sri Lanka 2nd Test: Sonal Dinusha holds the key here. He has been joined by Keshara Nuwantha. Sri Lanka have lost three wickets post lunch and big wickets too

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവോണവും മഴയില്‍ മുങ്ങും, മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് ആറു ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

ബംഗാളില്‍ ഒറ്റക്കുട്ടി പോലും ഇല്ലാത്ത 4,133 സ്‌കൂളുകള്‍; 19,502 അധ്യാപകര്‍, രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശ്: കേന്ദ്ര റിപ്പോര്‍ട്ട്

'ചേട്ടന് ശ്ലോകങ്ങളൊക്കെ കുറേ അറിയാം, ഞാൻ അങ്ങനെയല്ല; നന്ദി പറഞ്ഞു കൊണ്ട് മാത്രമേ ഞാനെന്റെ പ്രാർഥന ആരംഭിക്കാറുള്ളൂ'

'സിഎസ്കെയ്ക്ക് ചെന്നൈ ടച്ച് പരിശീലകൻ വേണം; ദിനേശ് കാർത്തിക് ബെസ്റ്റാ'!

ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങള്‍ 'അടിച്ചെടുത്ത്' ഇന്ത്യക്കാര്‍; മലയാളി നഴ്സിനും ഭാഗ്യം