India vs Sri Lanka x
Sports

2 മാറ്റങ്ങളുമായി ഇന്ത്യ; ടോസ് ലങ്കയ്ക്ക്, ആദ്യം ബൗള്‍ ചെയ്യും

ബുംറയും ദുബെയും ഇല്ല, ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിങും ഇലവനില്‍

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ടോസ് ശ്രീലങ്കയ്ക്ക്. അവര്‍ ആദ്യം ബൗള്‍ ചെയ്യും. ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. ജസ്പ്രിത് ബുംറ, ശിവം ദുബെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പകരക്കാര്‍. ലങ്ക കരുണരത്‌നെയെ മാറ്റി ലിയനാഗയെ ഉള്‍പ്പെടുത്തി.

തുടര്‍ ജയങ്ങളുമായി ഫൈനലുറപ്പിച്ച ഇന്ത്യ ഇന്നും ജയിച്ച് അപരാജിത മുന്നേറ്റം ഉറപ്പിച്ച് പാകിസ്ഥാനെ കലാശപ്പോരില്‍ നേരിടാനിറങ്ങുകയാണ് ലക്ഷ്യമിടുന്നത്.

തുടരെ രണ്ട് തോല്‍വികളുമായി ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി കഴിഞ്ഞു. ആശ്വാസ ജയമാണ് അവര്‍ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിനോടു അട്ടിമറി തോല്‍വി നേരിട്ടതാണ് അവര്‍ക്ക് തിരിച്ചടിയായത്. പിന്നാലെ പാകിസ്ഥാനോടും അവര്‍ തോറ്റു. ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായി സൂപ്പര്‍ ഫോറിലെത്തിയ ലങ്കക്കാര്‍ക്ക് പിന്നീട് കാലിടറുന്ന കാഴ്ചയായിരുന്നു.

ഇന്ത്യന്‍ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.

India vs Sri Lanka: Sri Lanka have won the toss and opted to bowl first against India. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT