ദുബൈ: വനിത ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 72 റന്‍സിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ റെക്കോര്‍ഡ് എട്ടാം തവണയും ഏഷ്യ കപ്പ് സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ വെച്ചത്. ഇന്ത്യക്കായി ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ധാനയും തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. ഏഷ്യ കപ്പ് ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടിലൂടെ (129 റണ്‍സ്) ഇരുവരും ടീമിന് അടിത്തറയിട്ടു.
39 പന്തില്‍ നിന്ന് 9 ഫോറും 2 സിക്‌സറും സഹിതം 68 റണ്‍സ് നേടിയ ഷെഫാലിയാണ് ടോപ് സ്‌കോറര്‍. സ്മൃതി മന്ധാന 39 പന്തില്‍ 59 റണ്‍സ് നേടി. ഒടുവില്‍ ഗുണലന്‍ കമലിനിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് (5 പന്തില്‍ പുറത്താകാതെ 15 റണ്‍സ്) ഇന്ത്യന്‍ സ്‌കോര്‍ 183-ല്‍ എത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നിശ്ചിത 20 ഓവറില്‍ 111 റണ്‍സിന് ലങ്കന്‍ നിര ഓള്‍ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ചാമരി അത്തപ്പത്തു (36) മാത്രമാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
കൃത്യതയാര്‍ന്ന സ്പിന്‍ ബൗളിംഗിലൂടെ ലങ്കന്‍ ബാറ്റിംഗ് നിരയെ ഇന്ത്യ തകര്‍ത്തുകളഞ്ഞു. ഇന്ത്യക്കായി ശ്രീ ചരണി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ദീപ്തി ശര്‍മ്മ 3 വിക്കറ്റുകളും സ്വന്തമാക്കി. 20-ാം ഓവറിലെ അവസാന പന്തില്‍ ദീപ്തി ശര്‍മ അവസാന വിക്കറ്റും വീഴ്ത്തി മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു.
India vs Sri Lanka, Women's Asia Cup Final: India Win Record-Extending 8th Title
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates