Keemo Paul celebrates a wicket with Shai Hope Photo | BCCI
Sports

ഹോപ്പിന്റെ സെഞ്ച്വറിക്ക് പിന്നാലെ 5 വിക്കറ്റ് പിഴുത് കീമോ പോള്‍; ഇന്ത്യയെ വീഴ്ത്തി പരമ്പരയില്‍ ഒപ്പമെത്തി വിന്‍ഡീസ്

ശനിയാഴ്ച ബംഗളുരുവില്‍ നടക്കുന്ന അഞ്ചാം ടി20യില്‍ വിജയിക്കുന്നവരാകും പരമ്പര സ്വന്തമാക്കുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഹൈദരാബാദ്: ഷായ് ഹോപ്പിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും (102*) പേസര്‍ കീമോ പോളിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെയും കരുത്തില്‍, ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിലായി. ശനിയാഴ്ച ബംഗളുരുവില്‍ നടക്കുന്ന അഞ്ചാം ടി20യില്‍ വിജയിക്കുന്നവരാകും പരമ്പര സ്വന്തമാക്കുക എന്നതിനാല്‍ അടുത്ത മത്സരം നിര്‍ണായകമായി.

248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് നല്‍കിയത്. വെറും 23 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ സഞ്ജുവിന്റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ കുതിച്ചെങ്കിലും, അഞ്ചാം ഓവറില്‍ സഞ്ജുവിനെ പുറത്താക്കി കീമോ പോള്‍ വിന്‍ഡീസിന് വഴിതിരിവ് നല്‍കി. പിന്നാലെ ഇഷാന്‍ കിഷന്‍ (6), അഭിഷേക് ശര്‍മ (29), ശ്രേയസ് അയ്യര്‍ (16) എന്നിവര്‍ വേഗം പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

തിലക് വര്‍മയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ഭേദപ്പെട്ട കൂട്ടുകെട്ടിലൂടെ ജയപ്രതീക്ഷ നല്‍കിയെങ്കിലും, കീമോ പോളിന്റെ ഓവറുകളില്‍ വീണ്ടും വിക്കറ്റുകള്‍ വീണു. നാലോവറില്‍ 41 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റുകള്‍ നേടിയത്. 19.3 ഓവറില്‍ 223 റണ്‍സിന് ഇന്ത്യന്‍ ബാറ്റിങ് നിര ഓള്‍ഔട്ടായി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് അടിച്ചെടുത്തത്. അവസാന പന്തില്‍ സിക്‌സര്‍ നേടി സെഞ്ച്വറി തികച്ച ഷായ് ഹോപ്പും (50 പന്തില്‍ 102*), പുറത്താകാതെ 49 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡുമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ ആര്‍ക്കും തിളങ്ങാനാകാതെ പോയതോടെ വമ്പന്‍ സ്‌കോര്‍ അടിച്ചെടുക്കാന്‍ കരിബീയന്‍ സംഘത്തിനായി.

Shai Hope's Century and Keemo Paul's Five-Wicket Haul Lead West Indies to Level T20I Series Against India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചിയില്‍ 30 കിലോ കഞ്ചാവ് പിടികൂടി, പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്