indian team image credit: bcci
Sports

ലോകകപ്പ് സന്നാഹം: ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം

സമകാലിക മലയാളം ഡെസ്ക്

നവംമുംബൈ: ടി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. രാത്രി ഏഴു മണിക്കാണ് കളി തുടങ്ങുക.

കഴിഞ്ഞ ലോകകപ്പിനു ശേഷം നടന്ന എല്ലാ ടി 20 പരമ്പരകളും ഏഷ്യാകപ്പ് ടൂര്‍ണമെന്റും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലോകകപ്പിനൊരുങ്ങുന്നത്. ഇന്നത്തെ മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലും ജിയോ ഹോട്ട്‌സ്റ്റാറിലും തത്സമയം കാണാം.

ഇന്നു നടക്കുന്ന മറ്റ് സന്നാഹ മത്സരങ്ങളില്‍ നമീബിയ സ്‌കോട്‌ലന്‍ഡിനെയും, അഫ്ഗാനിസ്ഥാന്‍ വെസ്റ്റിന്‍ഡീസിനെയും നേരിടും. ഈ മാസം ഏഴിനാണ് ടി 20 ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പില്‍ നിന്നും ബംഗ്ലാദേശ് പിന്മാറിയത് ഏറെ ചര്‍ച്ചയായിരുന്നു.

India will face South Africa in a warm-up match today ahead of the T20 World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തന്ത്രപ്രധാനമണ്ഡലങ്ങളില്‍ നാലാമതും സര്‍വെ; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കരുതലോടെ കോണ്‍ഗ്രസ്‌

വിമാനം അഞ്ച് മിനിറ്റ് നേരത്തെയെത്തി, പക്ഷേ യാത്രക്കാരുടെ ലഗേജ് എടുക്കാന്‍ എയര്‍ ഇന്ത്യ മറന്നു

തന്ത്രപ്രധാന മണ്ഡലങ്ങളിൽ നാലാം സർവെ, ജയ്ശങ്കർ-റൂബിയോ കൂടിക്കാഴ്ച; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'നേതൃത്വത്തെ അണികള്‍ തിരുത്തണം', പൊലീസ് സുരക്ഷയില്‍ കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും

ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടായിട്ടില്ലെന്ന് മുരാരി ബാബുവിന്റെ മൊഴി; ഇടപാടുകളില്‍ ദുരൂഹതയെന്ന് ഇഡി നിഗമനം

SCROLL FOR NEXT