ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യൻ ജയം അ‍ഞ്ച് വിക്കറ്റ് അകലെ; എല്‍ഗാറുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ബുമ്‌റ

ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് അഞ്ച് വിക്കറ്റുകള്‍ കൂടി; എല്‍ഗാറുടെ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ച് ബുമ്‌റ

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയത്തിലേക്ക് വേണ്ടകത് അഞ്ച് വിക്കറ്റുകള്‍ കൂടി. 305 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. വിജയത്തിനായി പൊരുതുന്ന ദക്ഷിണാഫ്രിക്ക നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍. അഞ്ച് വിക്കറ്റുകള്‍ ശേഷിക്കേ ആതിഥേയര്‍ക്ക് വിജയിക്കാന്‍ ഇനി വേണ്ടത് 167 റണ്‍സ് കൂടി. 

ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 327 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 174 റണ്‍സുമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 197 റണ്‍സില്‍ അവസാനിച്ചു.

94ന് നാല് എന്ന നിലയില്‍ അഞ്ചാം ദിനമായ ഇന്ന് ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന്റെ വിക്കറ്റ് നഷ്ടമായി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നിന്ന താരത്തെ ബുമ്‌റ വിക്കറ്റിന് മുന്നില്‍ കുടക്കുകയായിരുന്നു. 156 പന്തുകള്‍ നേരിട്ട് 77 റണ്‍സുമായാണ് എല്‍ഗാര്‍ മടങ്ങിയത്. 

എയ്ഡന്‍ മാര്‍ക്രം (1), കീഗന്‍ പീറ്റേഴ്‌സന്‍ (17), റസ്സി വാന്‍ ഡെര്‍ ഡുസന്‍ (11), കേശവ് മഹാരാജ് (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 15 റണ്‍സുമായി ടെംബ ബവുമയും രണ്ട് റൺസുമായി ക്വിന്റന്‍ ഡി കോക്കുമാണ് ക്രീസില്‍. 

രണ്ടാം ഇന്നിങ്‌സില്‍ ബുമ്‌റയാണ് ഇന്ത്യക്കായി തിളങ്ങിയത്. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഷമി, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം