വിക്കറ്റ് നേട്ടമാഘോഷിക്കുന്ന രാധ യാദവ് എക്സ്
Sports

ലക്ഷ്യം പരമ്പര; ഇന്ത്യന്‍ വനിതകള്‍ക്ക് ജയിക്കാന്‍ 260 റണ്‍സ്

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് വനിതകള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മുന്നില്‍ 260 റണ്‍സ് വിജയ ലക്ഷ്യം വച്ച് ന്യൂസിലന്‍ഡ് വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത അവര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. ഇന്ത്യക്കായി പ്രിയ വര്‍മ ഏകദിനത്തില്‍ അരങ്ങേറി. താരം ഒരു വിക്കറ്റും സ്വന്തമാക്കി. ഈ മത്സരവും ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ (79) ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ഓപ്പണര്‍ സുസി ബെയ്റ്റ്‌സും അര്‍ധ സെഞ്ച്വറി നേടി. താരം 58 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ജോര്‍ജിയ പ്ലിമ്മര്‍ (41), മധ്യനിരയില്‍ മാഡി ഗ്രീന്‍ (42) എന്നിവരും മികവു പുലര്‍ത്തി.

മികച്ച തുടക്കമാണ് കിവി ഓപ്പണര്‍മാര്‍ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 87 റണ്‍സെടുത്താണ് പിരിഞ്ഞത്.

ഇന്ത്യക്കായി രാധാ യാദവ് ബൗളിങില്‍ തിളങ്ങി. താരം 4 വിക്കറ്റുകള്‍ സ്വന്തമാക്കി. രണ്ട് സൂപ്പര്‍ ക്യാച്ചുകളുമായി താരം ഫീല്‍ഡിങിലും തിളങ്ങി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. സൈമ ഠാക്കൂര്‍, പ്രിയ മിശ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക്?, ചരടുവലികളുമായി കെ സി വേണുഗോപാല്‍, നിര്‍ണായക ചര്‍ച്ചകള്‍ നാളെ

ഞങ്ങൾ തകർത്തെറിഞ്ഞു, ഇനി നിങ്ങൾ! ഏഷ്യാ കപ്പിൽ പാകിസ്ഥാൻ വനിതകളെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ

രണ്ട് സീറ്റുകള്‍ ചോദിച്ച് സിഎംപി; തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമെന്ന് സിപി ജോണ്‍

'ചത്ത പച്ച' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

ഈച്ചയെ നിമിഷ നേരം കൊണ്ട് തുരത്താം

SCROLL FOR NEXT