സ്മൃതി മന്ധാന ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ എക്സ്
Sports

'വേതനം തുല്ല്യമാണ്, ട്രോളും അങ്ങനെ തന്നെ!'- ഇന്ത്യന്‍ വനിതാ ടീമിന് ആരാധകരുടെ 'പൊങ്കാല'

വനിതാ ടി20 ലോകകപ്പിലെ ആദ്യ പോരില്‍ ദയനീയ തോല്‍വി

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ ദയനീയ പരാജയമേറ്റു വാങ്ങിയിരുന്നു. ന്യൂസിലന്‍ഡിനോട് നാടകീയ പോരില്‍ 58 റണ്‍സിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്.

പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തി. വലിയ ട്രോളാണ് ടീമിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

ഇത്തവണ മുതല്‍ വനിതാ ലോകകപ്പിലും പുരുഷ ടീമിനു തുല്യമായ സമ്മാനത്തുകയാണ് നല്‍കുക എന്ന ചരിത്രപരമായ തീരുമാനം ഐസിസി പ്രഖ്യാപിച്ചിരുന്നു. ഈ കാര്യം പരോക്ഷമായി സൂചിപ്പിച്ചാണ് പല ട്രോളുകളും.

ഇന്ത്യന്‍ പുരുഷ ടീം ഇത്തരത്തില്‍ കളിച്ചാല്‍ ആരാധകര്‍ ട്രോളാറുണ്ട്. സമാന രീതിയില്‍ ഇനി വനിതാ ടീമിനേയും ട്രോളും എന്നാണ് ആരാധകര്‍ പറയുന്നത്. വേതനം തുല്യമാക്കണമെന്ന വാദം അംഗീകരിക്കുന്നു. അതു ന്യായമാണ്. വേതനം തുല്യമാണെങ്കില്‍ ട്രോളും സമാന രീതിയില്‍ നേരിടേണ്ടി വരുമെന്നും ആരാധകര്‍.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. എന്നാല്‍ ഇന്ത്യന്‍ വനിതകള്‍ 19 ഓവറില്‍ വെറും 102 റണ്‍സിനു എല്ലാവരും പുറത്തായി. 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ടോപ് സ്‌കോറര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി: ഏഴ് ജില്ലകളില്‍ തീവ്രമഴ, ഓറഞ്ച് അലര്‍ട്ട്

എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ 30 ഒഴിവുകൾ; തിരുവനന്തപുരത്ത് നിയമനം

സ്വര്‍ണവില റെക്കോര്‍ഡ് തിരുത്തുമോ?, ഒറ്റയടിക്ക് 800 രൂപ കൂടി 1,12,000ലേക്ക്; നാലുദിവസത്തിനിടെ 6000 രൂപയുടെ വര്‍ധന

'ഏട്ടനുണ്ട് കൂടെ...'; കാമറക്കണ്ണുകള്‍ വട്ടമിട്ടെത്തി, ചേട്ടനെ തേടി വിസ്മയ; ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞ പ്രണവ്

പശ്ചിമേഷ്യയിലെ ജനവാസ മേഖലയ്ക്ക് മുകളില്‍ 'ഗോളം', അതിവേഗം പറന്നുപോയി; അമ്പരപ്പ്- വിഡിയോ