ഗംഭീര സ്വീകരണം ഏറ്റുവാങ്ങി ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ പിടിഐ
Sports

ഹോക്കി ഹീറോസ് ജന്മ നാട്ടില്‍; ശ്രീജേഷിനും സംഘത്തിനും ഉജ്ജ്വല വരവേല്‍പ്പ് (വീഡിയോ)

പാരിസ് ഒളിംപിക്‌സില്‍ വെങ്കലം സ്വന്തമാക്കി ഹോക്കി ടീം തിരിച്ചെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 52 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക്‌സ് ഹോക്കി മെഡല്‍ നിലനിര്‍ത്തിയെന്ന അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ ടീം പാരിസില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തി. മലയാളി ഇതിഹാസ താരവും ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങളാണ് തിരിച്ചെത്തിയത്. താരങ്ങള്‍ക്ക് ഗംഭീര സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ഒളിംപിക്‌സ് വെങ്കല പോരാട്ടത്തില്‍ കരുത്തരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ മെഡല്‍ നിലനിര്‍ത്തിയത്.

താരങ്ങളുടെ വരവ് കാത്ത് വന്‍ ജനക്കൂട്ടം തന്നെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് തടിച്ചു കൂടി. വാദ്യമേളങ്ങളോടെയാണ് താരങ്ങളെ വിമാനത്തവളത്തിനു പുറത്ത് ആരാധകര്‍ വരവേറ്റത്. മാലയിട്ടും ഷാളണിയിച്ചും ശ്രീജേഷ് അടക്കമുള്ള താരങ്ങളെ ആരാധകര്‍ സ്വീകരിച്ചു. സമാപ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ പിആര്‍ ശ്രീജേഷാണ് ഇന്ത്യന്‍ പതാകയേന്തിയത്. ഒപ്പം ഇരട്ട വെങ്കലം ഷൂട്ടിങില്‍ സ്വന്തമാക്കിയ മനു ഭാകറും.

പിആര്‍ ശ്രീജേഷ് വെങ്കല മെ‍ഡലുമായി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശ്രീജേഷിനു പുറമെ അഭിഷേക് നയന്‍, അമിത് രോഹിതാസ്, സഞ്ജയ്, സുമിത് വാല്‍മീകി അടക്കമുള്ള താരങ്ങളാണ് മടങ്ങിയെത്തിയത്. ടീമിലെ ചില താരങ്ങള്‍ നേരത്തെ തന്നെ രാജ്യത്തു തിരിച്ചെത്തിയിരുന്നു.

'ഈ സ്വീകരണം മികച്ച അനുഭവമാണ്. രാജ്യത്തിന്റെ മുഴുവന്‍ ഈ സ്‌നേഹം ഞങ്ങളോടൊപ്പമുണ്ടെന്നു അറിയുന്നു. ഈ പിന്തുണ ഇനിയും ഉണ്ടായാല്‍ ഇതിലും മികച്ച പ്രകടനം ടീം നടത്തുക തന്നെ ചെയ്യും. ടൂര്‍ണമെന്റിലുടനീളം ശ്രീജേഷ് മിന്നും പ്രകടനമാണ് പുറത്തെടുത്തത്. അദ്ദേഹത്തിന്റെ പിന്‍ബലത്തിലാണ് ടീം വെങ്കലം ഉറപ്പാക്കിയത്'- സുമിത് വാല്‍മീകി പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സമവായമില്ല, ഗ്രൂപ്പ് തര്‍ക്കം രൂക്ഷം; കെപിസിസി പുനഃസംഘടന മരവിപ്പിച്ച് ഹൈക്കമാന്‍ഡ്

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്