മുത്തുസാമി 
Sports

പതിനൊന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചു, ക്രിക്കറ്റിലേക്ക് വഴിതെളിച്ചത് അമ്മ, ആരാണ് ദക്ഷിണാഫ്രിക്കയുടെ മുത്തുസാമി ?

കരിയര്‍ ഏതാണ്ട് അവസാനിച്ചെന്ന് കരുതിയവര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ സ്വയം വിധിയെഴുതി.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഒരിക്കല്‍ തോറ്റുപോയിടത്തു നിന്ന് വീണ്ടും ജയിച്ചു കയറിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ സെനുരാന്‍ മുത്തുസാമി. ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ തുറുപ്പു ചീട്ടാണ് താരം. ടീം മാനേജ്മെന്റിന്റെ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് ബാറ്റുവീശിയ മുത്തുസാമി ടീമിന് ആധിപത്യം സമ്മാനിച്ചാണ് രണ്ടാംദിവസം കളം വിട്ടത്.

മത്സരത്തില്‍ ഒന്നാമിന്നിങ്സില്‍ 489 റണ്‍സ് പടുത്തുയര്‍ത്തി ദക്ഷിണാഫ്രിക്ക നില ഭദ്രമാക്കിയപ്പോള്‍ കന്നിസെഞ്ചുറി നേടിയ മുത്തുസാമി (109) യെക്കുറിച്ചുള്ള ചര്‍ച്ചകളും ക്രിക്കറ്റ് ലോകത്ത് നിറഞ്ഞു. ഏഴാമനായി ഇറങ്ങിയ മുത്തുസാമി 206 പന്തില്‍നിന്നാണ് 109 റണ്‍സെടുത്തത്. 10 ഫോറും രണ്ട് സിക്‌സും ഇന്നിങ്സിലുണ്ട്. 2019 ഒക്ടോബറിലാണ് ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമിന് വേണ്ടി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരം അരങ്ങേറ്റം കുറിച്ചത്. അന്ന് വിരാട് കോഹ്ലി നയിച്ച ഇന്ത്യന്‍ ടീമിനെയാണ് ഡര്‍ബന്‍കാരന്‍ ആദ്യം നേരിട്ടത്. രണ്ട് ടെസ്റ്റുകളില്‍ നിന്ന് കിട്ടിയത് രണ്ട് വിക്കറ്റ് മാത്രം. പിന്നാലെ ടീമിന് പുറത്തേക്ക്.

കരിയര്‍ ഏതാണ്ട് അവസാനിച്ചെന്ന് കരുതിയവര്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ സ്വയം വിധിയെഴുതി. ആറുവര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം വിധി തിരുത്തിക്കുറിച്ചിരിക്കുകയാണ് താരം. പാകിസ്താനെതിരേ റാവല്‍പിണ്ടിയില്‍ പുറത്താകാതെ 89 റണ്‍സ് നേടിയ ശേഷമാണ് മുത്തുസാമി ഇന്ത്യയിലേക്കെത്തുന്നത്.

ആരാണ് മുത്തുസാമി?

1994 ഫെബ്രുവരി 22ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായാണ് സെനുരന്‍ മുത്തുസാമി ജനിച്ചത്. പേര് കേള്‍ക്കുമ്പോള്‍ സംശയം തോന്നുന്നത് പോലെ അദ്ദേഹത്തിന് ഇന്ത്യയുമായി അടുത്ത ബന്ധമുണ്ട്. സെനുരന്‍ മുത്തുസാമിയുടെ കുടുംബാംഗങ്ങള്‍ ഇപ്പോഴും തമിഴ്നാട്ടിലെ നാഗപട്ടണത്താണ് താമസിക്കുന്നത്. സെനുരാന് 11 വയസുള്ളപ്പോഴാണ് അച്ഛന്‍ മുത്തുസാമി മരിക്കുന്നത്. തുടര്‍ന്ന് അമ്മ വാണിയാണ് മകന്റെ ക്രിക്കറ്റ് കരിയറിന് പിന്തുണ നല്‍കിയത്.

സ്‌കൂള്‍ ക്രിക്കറ്റിലൂടെ വളര്‍ന്ന താരം ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍ 19 ടീമിലും കളിച്ചു. 2019-ലെ ഇന്ത്യ പര്യടനത്തിലാണ് ടെസ്റ്റ് അരങ്ങേറ്റം. എട്ട് ടെസ്റ്റുകളാണ് ഇതുവരെ ഇടംകൈയന്‍ ബാറ്റര്‍ കളിച്ചത്. 388 റണ്‍സാണ് സമ്പാദ്യം. 22 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ അഞ്ച് കളിയില്‍നിന്ന് 22 റണ്‍സും ടി-20 ഇത്രയും കളിയില്‍നിന്ന് 24 റണ്‍സുമാണ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 5217 റണ്‍സെടുത്തിട്ടുണ്ട്. ഇടംകൈയന്‍ സ്പിന്നറായ മുത്തുസാമി ഏകദിനത്തില്‍ ആറും ടി-20 യില്‍ അഞ്ചും വിക്കറ്റെടുത്തിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 277 വിക്കറ്റുകളുണ്ട്.

Indian-origin Senuran Muthusamy, century in the Guwahati Test

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT