ഫോട്ടോ: ട്വിറ്റർ 
Sports

പകിസ്ഥാനെ 107 റണ്‍സിന് തകര്‍ത്ത് ഇന്ത്യന്‍ പെണ്‍പട; രാജേശ്വരി ഗെയ്ക്‌വാദിന് 4 വിക്കറ്റ്, വനിതാ ലോകകപ്പില്‍ ഗംഭീര തുടക്കം

ഇന്ത്യ മുന്‍പില്‍ വെച്ച 245 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 43 ഓവറില്‍ 137  റണ്‍സിന് ഓള്‍ഔട്ടായി

Author : സമകാലിക മലയാളം ഡെസ്ക്

ടൗരംഗ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം. 107 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. ഇന്ത്യ മുന്‍പില്‍ വെച്ച 245 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 43 ഓവറില്‍ 137  റണ്‍സിന് ഓള്‍ഔട്ടായി. 

30 റണ്‍സ് എടുത്ത സിദ്ര അമീന്‍ ആണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറ്റൊരു പാക് താരത്തിനും 20ന് മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗയകവാദ് ആണ് പാക് നിരയെ തകര്‍ത്തത്. ജുലന്‍ ഗോസ്വാമിയും സ്‌നേഹ് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപ്തി മേഘാ സിങ്ങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 244 റണ്‍സ് കണ്ടെത്തിയത്. സ്മൃതി മന്ദാന, സ്‌നേഹ് റാണ, പൂജ വസ്ത്രാക്കര്‍ എന്നിവര്‍ അര്‍ധ ശതകം നേടി.

മന്ദാനക്കും സ്‌നേഹ് റാണക്കും പൂജയ്ക്കും അര്‍ധ ശതകം

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡിലേക്ക് നാല് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. 6 പന്തില്‍ നിന്ന് ഡക്കായി ഷഫലി വര്‍മ മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ദീപ്തി ശര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 

സ്മൃതി മന്ദാന 75 പന്തില്‍ നിന്ന് 52 റണ്‍സും ദീപ്തി ശര്‍മ 57 പന്തില്‍ നിന്ന് 40 റണ്‍സും എടുത്തു. എന്നാല്‍ ഇരുവരും പുറത്തായതിന് ശേഷം ഇന്ത്യക്ക് തുടരെ വിക്കറ്റ് നഷ്ടമായി. മിതാലി രാജ് 36 പന്തില്‍ നിന്ന് 9 റണ്‍സും ഹര്‍മന്‍പ്രീത് കൗര്‍ 14 പന്തില്‍ നിന്ന് 5 റണ്‍സും റിച്ച ഘോഷ് ഒരു റണ്‍സുമായി മടങ്ങി. 

114-6 എന്ന നിലയിലേക്ക് വീണ് ഇന്ത്യ തകര്‍ച്ച മുന്‍പില്‍ കണ്ടിരുന്നു. എന്നാല്‍ സ്‌നേഹ് റാണയും പൂജ വസ്ത്രാക്കറും ചേര്‍ന്ന് ഇന്ത്യയെ മുന്‍പോട്ട് നയിച്ചു. ഇരുവരും അര്‍ധ ശതകം കണ്ടെത്തി.  48 പന്തില്‍ നിന്ന് സ്‌നേഹ റാണ 53 റണ്‍സ് നേടി. 4 ബൗണ്ടറികളാണ് റാണയുടെ ബാറ്റില്‍ നിന്നും വന്നത്. പൂജ വസ്ത്രാക്കര്‍ 59 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികളോടെ 67 റണ്‍സ് നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT