കോപ്പ ഫൈനലില്‍ പരിക്കേറ്റ മെസി എപി
Sports

മെസിയില്ലാതെ അര്‍ജന്റീന ടീം; ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഡിബാലയും പുറത്ത്

ബ്യൂണസ് അയേഴ്‌സില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് അര്‍ജന്റീന - ചിലി മത്സരം. കൊളംബിയ്‌ക്കെതിരായ മത്സരം സെപ്റ്റംബര്‍ പതിനൊന്നിനാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്‌: ചിലി, കൊളംബിയ എന്നിവക്കെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസി പുറത്ത്. യോഗ്യത മത്സരങ്ങള്‍ക്കുള്ള 28 അംഗ ടിമിനെ പ്രഖ്യാപിച്ചു. കോപ്പാ ഫൈനല്‍ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ താരം പൂര്‍ണമായും സുഖം പ്രാപിപിക്കാത്തതിനെ തുടര്‍ന്നാണ് ടീമില്‍ നിന്ന് ഒഴിവാക്കിയത്..

ഗോള്‍ കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, പൗലോ ഡിബാലയും ടീമില്‍ ഇടംപിടിച്ചില്ല. ബ്യൂണസ് അയേഴ്‌സില്‍സെപ്റ്റംബര്‍ അഞ്ചിനാണ് അര്‍ജന്റീന - ചിലി മത്സരം. കൊളംബിയ്‌ക്കെതിരായ മത്സരം സെപ്റ്റംബര്‍ പതിനൊന്നിനാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ലോകകപ്പ് യോഗ്യത ഗ്രൂപ്പില്‍ അര്‍ജന്റീനയാണ് ഒന്നാമത്. ആറ് മത്സരങ്ങളില്‍ നിന്ന് പതിനഞ്ച് പോയിന്റുകളാണ് ഉള്ളത്. മാര്‍ട്ടിനെസിനെ കൂടാതെ മൂന്ന് ഗോള്‍കീപ്പര്‍മാരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. മുന്നേറ്റനിരയില്‍ ഗാര്‍നാച്ചോ, സിമിയോണി, അല്‍വാരസ്, മാര്‍ട്ടിനെസ്, കാസ്റ്റലനോസ്, മത്തിയാസ് സോള്‍ എന്നിവരാണ് ഇടം പിടിച്ചവര്‍. 28 അംഗ ടീമീനെയാണ് പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

SCROLL FOR NEXT