മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്ക്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

പരിക്കേറ്റ് പന്തും ജഡേജയും പുറത്തേക്ക്? രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയാതെ രവീന്ദ്ര ജഡേജ 

മൂന്നാം ദിനം ബാറ്റ് ചെയ്യവെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറിലാണ് ജഡേജയുടെ വിരലിന് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ മൂന്നാം ദിനം പന്തെറിയാന്‍ ഇറങ്ങാതെ രവീന്ദ്ര ജഡേജ. മൂന്നാം ദിനം ബാറ്റ് ചെയ്യവെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറിലാണ് ജഡേജയുടെ വിരലിന് പരിക്കേറ്റത്. 

ഇടതെ തള്ളവിരലിനാണ് ജഡേജയ്ത്ത് പരിക്കേറ്റത്. തള്ളവിരലിലെ എല്ലിന്റെ സ്ഥാനം തെറ്റിയിട്ടുണ്ടാവാനുള്ള സാധ്യത ഈ സമയം കമന്ററി ബോക്‌സില്‍ നിന്ന് ഉന്നയിച്ചിരുന്നു. പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്നെങ്കിലും മൂന്നാം ദിനം രവീന്ദ്ര ജഡേജ ഒരു പന്ത് പോലും ഇതുവരെ എറിഞ്ഞിട്ടില്ല. 

കമിന്‍സിന്റെ ബൗണ്‍സറില്‍ റിഷഭ് പന്തിനും മൂന്നാം ദിനം പരിക്കേറ്റിരുന്നു. റിഷഭ് പന്തിനെ സ്‌കാനിങ്ങിന് വിധേയമാക്കിയതായി സ്ഥിരീകരിച്ചതിന് ശേഷമാണ് രവീന്ദ്ര ജഡേജയെ സ്‌കാനിങ്ങിന് വിധേയമാക്കിയതായി ബിസിസിഐ വ്യക്തമാക്കിയത്. 

റിഷഭ് പന്തിനും, രവീന്ദ്ര ജഡേജയ്ക്കും മൂന്നാം ടെസ്റ്റ് തുടര്‍ന്ന് കളിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ഉയരുകയാണ്. റിഷഭ് പന്തിന് പകരം വൃധിമാന്‍ സാഹയെ വിക്കറ്റിന് പിന്നില്‍ ഇന്ത്യക്ക് കൊണ്ടുവരാം. എന്നാല്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തേക്ക് പോയാല്‍ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയായിരിക്കും. സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

നിങ്ങൾ മിഥുനം രാശിയിലാണോ ജനിച്ചത്?; അറിയാം പ്രത്യേകതകൾ

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്

ജോലി ചെയ്യാൻ മടിയാണോ? ബേൺഔട്ടിന്റെ ഏഴ് ലക്ഷണങ്ങൾ

എംഎല്‍എ എത്തിയില്ല; മന്ത്രിയുടെ ഭര്‍ത്താവ് ഉദ്ഘാടകനായി, വിവാദം