ഇടത് കയ്യില്‍ വന്നടിച്ച് കമിന്‍സിന്റെ ബൗണ്‍സര്‍; റിഷഭ് പന്തിന് പരിക്ക്, ഗ്ലൗസ് അണിഞ്ഞ് സാഹ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 10:47 AM |
Last Updated: 09th January 2021 10:47 AM | A+A A- |
സിഡ്‌നി ടെസ്റ്റിനിടയില്‍ റിഷഭ് പന്തിന് പരിക്ക്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
സിഡ്‌നി: മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ വൃധിമാന്‍ സാഹ. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിന് ഇടയില്‍ റിഷഭ് പന്തിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സാഹ വിക്കറ്റിന് പിന്നിലേക്ക് എത്തിയത്.
പാറ്റ് കമിന്‍സിന്റെ ബൗണ്‍സറിലാണ് പന്തിന്റെ ഇടത് പരിക്കേറ്റത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് കഴിഞ്ഞതിന് പിന്നാലെ പന്തിന്റെ സ്‌കാനിങ്ങിന് വിധേയമാക്കി. പന്തിനെ സ്‌കാനിങ്ങിന് വിധേയമാക്കുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബിസിസിഐ സ്ഥിരീകരിച്ചു.
Rishabh Pant was hit on the left elbow while batting in the second session on Saturday. He has been taken for scans. #AUSvIND pic.twitter.com/NrUPgjAp2c
— BCCI (@BCCI) January 9, 2021
ഒന്നാം ഇന്നിങ്‌സില്‍ പൂജാരയ്‌ക്കൊപ്പം ചേര്‍ന്ന് റിഷഭ് പന്ത് സിഡ്‌നിയില്‍ ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. 67 പന്തില്‍ നിന്ന് നാല് ഫോറിന്റെ അകമ്പടിയോടെ 36 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. റിഷഭ് പന്തിന്റെ പരിക്ക് ഗുരുതരമായാല്‍ ഇന്ത്യക്ക് അത് വീണ്ടും തിരിച്ചടിയാവും.
Ouch! Pant cops one on the elbow #AUSvIND pic.twitter.com/26SAgfh6mV
— cricket.com.au (@cricketcomau) January 9, 2021