രോഹിത് ശര്‍മ/ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

'ഇത് രോഹിത്തിന്റെ ട്രിക്ക്, SENA രാജ്യങ്ങള്‍ക്കെതിരെ ടെസ്റ്റ് വരുമ്പോള്‍ പരിക്ക്'; പരിഹാസവുമായി ആരാധകര്‍

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ രോഹിത് ശര്‍മയെ ട്രോളി ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ രോഹിത് ശര്‍മയെ ട്രോളി ആരാധകര്‍. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ SENA രാജ്യങ്ങള്‍ക്കെതിരെ എല്ലാം ടെസ്റ്റ് പരമ്പര വരുമ്പോള്‍ പരിക്ക് പറ്റുന്ന ആദ്യ താരം എന്ന് ചൂണ്ടിയാണ് ട്രോള്‍ മഴ. 

പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പരകള്‍ മുന്‍പില്‍ വരുമ്പോഴെല്ലാം രോഹിത്തിന് പരിക്കേല്‍ക്കുന്നതായാണ് ആരാധകരുടെ പരിഹാസം. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ പരിക്ക്. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് മുന്‍പ് പരിക്ക്. 2020ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് മുന്‍പ് പരിക്ക്. 2021ലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്‍പ് പരിക്ക്. ഇതെല്ലാം ചൂണ്ടിയാണ് ആരാധകരുടെ പരിഹാസം. 

മുംബൈയിലെ നെറ്റ്‌സില്‍ പരിശീലനം നടത്തവെ പരിക്കേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ താരത്തെ അലട്ടിയിരുന്ന കാല്‍ തുടയിലെ പേശിയുടെ പ്രശ്‌നമാണ് വീണ്ടും ഉടലെടുത്തത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ത്രോഡൗണില്‍ വിരലില്‍ പന്ത് കൊണ്ടതാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം